Advertisment

പാലക്കാട് എസ്.പി.സി. അവധിക്കാല ക്യാമ്പ് ആരംഭിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്: മൂന്നു ദിവസ ക്യാമ്പ് കുട്ടികൾക്ക്പുതിയ ദിശാബോധം പകരും.  സ്റ്റുഡന്റ് പോലീസ് കേഡറ്റ് കരിമ്പ ഗവ. ഹൈസ്‌കൂൾ തല ഓണ അവധിക്കാല ക്യാമ്പ് കല്ലടിക്കോട് പോലീസ് സബ് ഇൻസ്‌പെക്ടർ എം.ബിജു ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ക്യാമ്പിന്റെ തുടക്കമായി സ്‌കൂൾഗ്രൗണ്ടിൽ നടന്ന പാസിങ് ഔട്ട് പരേഡിലും തുടർന്നുണ്ടായ ഉദ്ഘാടന ചടങ്ങിലും എസ് ഐ എം.ബിജു, എസ് സി പി ഒ കെ.പ്രമോദ്, ഹോംഗാർഡ് ശശികുമാർ, എസ്പി സി ചുമതലയുള്ള സുമേഷ്, അധ്യാപകരായ സദാശിവൻ, ഷീബ ജോൺ, പിടിഎ പ്രസിഡന്റ് രവി എന്നിവർ സംസാരിച്ചു.

publive-image

സേവനം പ്രത്യേക രീതിയില്‍ നടപ്പാക്കാനുള്ള ഉള്‍പ്രേരണ നമുക്കെല്ലാവര്‍ക്കും പ്രിയപ്പെട്ടതാകണം. ഉത്തമ പൗരന്മാരായി വളരാനും മറ്റുള്ളവരെ സഹായിക്കാനും പരിശീലനം നേടുമ്പോൾ മറ്റു പലതിനേക്കാളും പ്രധാനമായിരിക്കും പരിശീലന ക്യാമ്പുകൾ എന്ന്എസ്.ഐ വിദ്യാർഥികളോടു പറഞ്ഞു.

മൂന്നു ദിവസത്തെ ക്യാമ്പിൽവ്യത്യസ്ത വിഷയങ്ങളിൽ കുട്ടികൾക്ക്അടിസ്ഥാന പരിശീലനം നൽകും. വിദഗ്ധരുടെ ക്ളാസുകളും ഉണ്ടാകും.

Advertisment