Advertisment

സാമൂഹ്യ പ്രവർത്തകർക്കുള്ള എസ് ആർ സി കോഴ്സ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

New Update

പാലക്കാട്:  സന്നദ്ധ പ്രവർത്തകരുടെ പരിശീലനത്തിനും സാമൂഹിക പ്രവർത്തനങളെ സംബന്ധിച്ച് അറിവുനൽകുന്നതിനും സാമൂഹിക പ്രവർത്തനങ്ങളെ ക്രിയാത്മകമായി ആവിഷ്‌ക്കരിക്കുന്നതിനും സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ സാമൂഹ്യ പ്രവർത്തകർക്കായി ഒരുക്കിയ സി സി ഡി പഠന കോഴ്‌സ് പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കല്പാത്തി അയ്യപുരം സ്‌കൂളിൽ നടന്നു.

Advertisment

publive-image

സബ് ജഡ്ജ് എം. തുഷാർ സർട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനവും നടത്തി. സാമൂഹിക സേവനം അർത്ഥപൂർണമാക്കാൻ സാമൂഹികമൂല്യങ്ങളെക്കുറിച്ച് അറിവ് പകരുന്നതിനുമായികോമൺ വെൽത്ത് ഓഫ് ലേണിങ് കാനഡയും കേരള സ്റ്റേറ്റ് റിസോർസ് സെന്ററും സംയുക്തമായി നടപ്പാക്കിയ സർട്ടിഫിക്കറ്റ് കോഴ്സാണിത്.

publive-image

സാക്ഷരത പ്രേരക്മാർക്കു പുറമെ സന്നദ്ധ സംഘടന പ്രവർത്തകരും സാമൂഹിക പ്രവർത്തനത്തിൽ താല്പര്യമുള്ളവരുമാണ് ഈ കോഴ്‌സിൽ പഠിതാക്കളായിഉണ്ടായിരുന്നത്. നിയമ ബോധവൽക്കരണ ക്ലാസിന് അഡ്വ.എൻ.രാഗി നേതൃത്വം നൽകി.

സാക്ഷരത മിഷൻ അസി.കോഡിനേറ്റർ പി.വി.പാർവതി സി സി ഡി കോഴ്സ് ജില്ല കോഡിനേറ്റർ പേരൂർ രാജഗോപാൽ,പി.നാരായണൻകുട്ടി, തുടങ്ങിയവർ സംസാരിച്ചു. മികച്ച സാമൂഹിക പ്രവർത്തകരെ വാർത്തെടുക്കുകയാണ് വിദൂര പഠന രീതിയിലുള്ള ഈ കോഴ്‌സിന്റെ ലക്ഷ്യം.

Advertisment