Advertisment

പാലക്കാട് പ്രകൃതിയെ നിരീക്ഷിച്ചും നാട്ടു വിഭവങ്ങൾ രുചിച്ചും സഹൃദയർ ഒത്തുകൂടുന്നു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്: ഈ മഴക്കാലത്ത് പ്രകൃതിയെ തൊട്ടറിഞ്ഞും ജൈവഭക്ഷണം ആസ്വദിച്ചും പഴുത്ത ചക്ക പങ്കു വച്ചും, പച്ച ചക്ക വേവിച്ചും തിന്നും പ്രകൃതി സ്നേഹികൾ ഒത്തുകൂടുന്നു.  ജൂലൈ 6 ശനിയാഴ്ച രാവിലെ 10:30നു പറളി എച്ചംപുര മണി ചേട്ടന്‍റെ വീട്ടിലാണ് വേറിട്ട ഈ സുഹൃദ് സംഗമം.

ചക്ക, മാങ്ങ വിഭവങ്ങളും മറ്റുള്ളവരുമായി പങ്കുവെക്കാന്‍ കഴിയുന്ന ആഹാര സാധനങ്ങള്‍ വീട്ടിലുണ്ടാക്കിയത് കൊണ്ട് വന്നും മാനവിക സൗഹൃദ ആശയങ്ങള്‍ പങ്കിട്ടുമാണ് സംഗമം. പരിപാടിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍, 99463 86893, 94474 98430 നമ്പറിൽ ബന്ധപ്പെടാം.

Advertisment