Advertisment

സാംക്രമിക രോഗങ്ങൾക്കെതിരെ പൊരുതാം.. അലനല്ലൂർ പഞ്ചായത്തിൽ സ്വച്ഛതാ ഹി സേവ പ്രചാരണം ആരംഭിച്ചു

New Update

അലനല്ലൂർ:  പ്രളയാനന്തരം ഉണ്ടായേക്കാവുന്നക്കാവുന്ന വിവിധ പകർച്ചാവ്യാധികളെ കുറിച്ച് ബോധവത്കരിക്കുക, പ്രളയാനന്തര ശുചിത്വ പാഠങ്ങൾ പൊതു സമൂഹത്തിന് കൈമാറുക, വിവിധ സാംക്രമിക രോഗങ്ങൾക്ക് കാരണമാകുന്ന ഉറവിടങ്ങൾ നശിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ അലനല്ലൂർ പഞ്ചായത്തിലെ വിവിധ പ്രളയബാധിത പ്രദേശങ്ങളിൽ സ്വച്ഛതാ ഹി സേവ പദ്ധതിയുടെ ഭാഗമായി ശുചിത്വ, പകർച്ചവ്യാധി ബോധവൽക്കരണ പരിപാടികൾക്ക് തുടക്കമായി.

Advertisment

publive-image

<സ്വച്ഛതാ ഹി സേവ പദ്ധതിയുടെ ഭാഗമായി അലനല്ലൂർ പഞ്ചായത്തിലെ പ്രളയാനന്തര ശുചിത്വ പകർച്ചാവ്യാധി ബോധവത്കരണം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റഷീദ് ആലായൻ ഉദ്ഘാടനം ചെയ്യുന്നു..>

പ്രളയാനന്തര ശുചിത്വ ബോധവത്കരണത്തിലൂടെ ആരോഗ്യപരിപാലനമാണ് അലനല്ലൂർ പഞ്ചായത്ത് ലക്ഷ്യംവെക്കുന്നത്. എടത്തനാട്ടുകര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് അംഗങ്ങളുടെ നേതൃത്വത്തിലാണ് ബോധവത്ക്കരണം സംഘടിപ്പിച്ചത്.

പഞ്ചായത്തിലെ ചളവ, പൊൻപാറ, പടിക്കപ്പാടം, അണ്ടിക്കുണ്ട്, താണിക്കുന്ന്, പിലാചോല, നാലുകണ്ടം തുടങ്ങിയ പ്രദേശങ്ങളിൽ ബോധവത്കരണത്തിന്റെ ഭാഗമായി ഗൃഹ സമ്പർക്ക പരിപാടി സംഘടിപ്പിച്ചു. ചളവ ഗവൺമെന്റ് യു.പി. സ്കൂളിൽ സംഘടിപ്പിച്ച ഉദ്ഘാടന സംഗമം അലനല്ലൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റഷീദ് ആലായൻ ഉദ്ഘാടനം ചെയ്തു.

publive-image

ഗ്രാമ പഞ്ചായത്തംഗം അയ്യപ്പൻ കുറൂപാടത്ത്, അലനല്ലൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രമോദ് കുമാർ, മനോജ് ,അനിത പഞ്ചായത്ത് ഇംപ്ലിമെൻറിംഗ് ഓഫീസർ അബ്ദുറഷീദ് ചതുരാല, സ്കൗട്ട് മാസ്റ്റർ ഒ. മുഹമ്മദ് അൻവർ, എന്നിവർ സംസാരിച്ചു.

ആശാവർക്കർമാരായ ദേവയാനി, ഹസനത്ത്, ജുമൈല, റംലത്ത്, ശാലിനി, സൈനക്കുട്ടി, രത്നകുമാരി, ലക്ഷ്മി, ജെ.എച്ച്.ആർ.എൻമാരായ ഗ്രേസിക്കുട്ടി, സ്മിത സ്കൗട്ട് ലീഡർമാരായ സിനാൻ, റംഷി റഹ്മാൻ, റിസ് വാൻ, അഫ്റ പി.പി, ഫാത്തിമ ഫാരിസ എന്നിവർ നേതൃത്വം നൽകി.

Advertisment