Advertisment

സ്വദേശ് ദർശൻ പദ്ധതിയിൽ പാലക്കാട് ജില്ലയും. 16 ദേവാലയങ്ങൾക്കു പ്രയോജനം ലഭിക്കും

New Update

പാലക്കാട്: കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ പദ്ധതിയിൽ പാലക്കാട് ജില്ലയെയും ഉൾപ്പെടുത്തിയതിൽ നരേന്ദ്രമോദി സർക്കാരിന് ബിജെപി നേതൃത്വത്തിന്റെ അഭിവാദ്യങ്ങൾ.

Advertisment

publive-image

സ്വദേശ് ദർശൻ പദ്ധതിപ്രകാരം പാലക്കാട് ജില്ലയിലെ അമ്പലങ്ങളുടെയും പള്ളികളുടെയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുവാൻ കേന്ദ്ര വിനോദസഞ്ചാര വകുപ്പ് തീരുമാനിച്ചതിൽ നരേന്ദ്ര മോദി സർക്കാറിനെയും വിനോദസഞ്ചാര വകുപ്പ് മന്ത്രി അൽഫോൻസ് കണ്ണന്താനത്തെയും ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റിക്കു വേണ്ടി അധ്യക്ഷൻ അഡ്വ.ഇ.കൃഷ്ണദാസ് അഭിനന്ദനങ്ങൾ അറിയിച്ചു.

മൂന്ന് മാസങ്ങൾക്കു മുമ്പ് കേന്ദ്ര വിനോദസഞ്ചാര വകുപ്പിന്റെ ഉദ്യോഗസ്ഥന്മാർ പാലക്കാട് ജില്ലയിലെ പ്രധാനപ്പെട്ട അമ്പലങ്ങളും, പള്ളികളും നേരിട്ട് സന്ദർശനം നടത്തുകയും കേന്ദ്രഗവണ്മെന്റിന്‌ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. 16 ദേവാലയങ്ങളുടെയും പട്ടികയും ഇതോടൊപ്പം പ്രസിദ്ധപ്പെടുത്തി.

Advertisment