Advertisment

സ്വപ്നം പാലക്കാടിന്റെ ക്രിസ്മസ് - പുതുവത്സരാഘോഷം കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  ജില്ലയിലെ പാർശ്വവത്കരിക്കപ്പെട്ട മനുഷ്യ സമൂഹത്തിന്റെ ക്ഷേമത്തിനും, ശാക്തീകരണത്തിനും വേണ്ടി പ്രവർത്തിക്കുന്ന സ്വപ്നം പാലക്കാടിന്റെ ക്രിസ്മസ് പുതുവത്സരാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

പ്രസിഡന്റ് എൻ. ജീ. ജ്വോൺസ്സൺ അദ്ധ്യക്ഷത വഹിച്ചു. കുടുംബാംഗങ്ങൾക്കുളള പുതപ്പിന്റെയും, ക്രിസ്മസ് കെയ്ക്കിന്റെയും വിതരണോദ്ഘാടനം മനഃശാസ്ത്രജ്ഞൻ ഡോ. രഘുനാഥ് പാറക്കൽ നിർവഹിച്ചു.

ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയർ കോഓഡിനേറ്റർ ഡോ. സുജിത് .ജെ .എസ് , കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ടൗൺ പ്രസിഡൻറ് എം. അസ്സൻ മുഹമ്മദ് ഹാജി തുടങ്ങിയവർ മുഖ്യാതിഥികളായി.

ആർട്ട്-എഫ്യൂഷൻസ് ഗ്ലോബൽ മാനേജിംഗ് ഡയറക്ടർ, ലില്ലി വാഴയിൽ ക്രിസ്മസ് സന്ദേശം നൽകി. കെസ്സ് തൃശ്ശൂർ പ്രോജക്ട് ഓഫീസർ ഡിനിൽ പിറ്റ്സൺ, ലഹരി നിർമാർജന സമിതി പ്രസിഡണ്ട് ഖാദർ മൊയ്തീൻ, അഭിപ്രായം മാസിക എഡിറ്റർ ജോസ് ചാലക്കൽ, സെക്രട്ടറി ലളിത.എം.എഫ്, രാജേന്ദ്രൻ കുഴൽമന്ദം, വൈസ് പ്രസിഡൻറ് ആറുമുഖൻ. സി, ട്രഷറർ രാജഗോപാലൻ .എം തുടങ്ങിയവർ പ്രസംഗിച്ചു. സാംസ്കാരിക സദസ്സിൽ കുട്ടികളുടെയും അംഗങ്ങളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി..

Advertisment