Advertisment

വൈവിധ്യമാർന്ന പരിപാടികളോടെ സ്വപ്നം പാലക്കാടിന്റെ വാർഷികാഘോഷം നടത്തി. പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു

New Update

പാലക്കാട്:   സാമൂഹ്യ വെല്ലുവിളികളെ അതിജീവിക്കാന്‍ ജനങ്ങൾക്കിടയിൽ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിന്കഴിഞ്ഞ ആറ് വർഷത്തിലധികമായി പാർശ്വ വൽകൃത സമൂഹത്തിൽ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന സ്വപ്നം പാലക്കാടിന്റെ കുടുംബാംഗങ്ങളുടെ ഒത്തുചേരലിൽ, ഈദ് ഉൽ ഫിത്വർ ആഘോഷവും ലോക പരിസ്ഥിതി ദിന സെമിനാറും നടത്തി.

Advertisment

publive-image

ചടങ്ങിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പാലക്കാട് മുനിസിപ്പൽ ചെയർപേഴ്സൺ പ്രമീള ശശിധരൻ ഈദുൽ ഫിത്വർ ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. പാലിയേറ്റീവ് കെയർ കോഓർഡിനേറ്റർ ഡോ. സുജിത്. ജെ. എസ് സാംസ്കാരിക മേള ഉദ്ഘാടനം ചെയ്തു.

അദ്ധ്യക്ഷത വഹിച്ച, ഡബ്ല്യു .ഡബ്ല്യു. എഫ് - ഇന്ത്യയുടെ ജില്ലാ കോർഡിനേറ്റർ എൻ.ജി. ജ്വോൺസ്സൺ ലോക പരിസ്ഥിതി ദിന അവബോധ ക്ളാസ് നയിച്ചു. മനഃശാസ്ത്രജ്ഞൻ ഡോ. രഘുനാഥ് പാറയ്ക്കൽ മുഖ്യ അതിഥിയായി. ലഹരി നിർമാർജന സമിതിയുടെ ജില്ലാ പ്രസിഡന്റ് ഖാദർ മൊയ്തീൻ ''ഈദ് ഉൽ ഫിത്വർ'' സന്ദേശം നൽകി.

publive-image

ഗുരു ശ്രേഷ്ഠ പുരസ്കാര ജേതാവ് മധുസൂദനൻ വിത്തനശ്ശേരി, സെക്രെട്ടറി എം.എഫ്. ലളിത, പത്രപ്രവർത്തകൻ ജോസ് ചാലയ്ക്കൽ, കവി പി.എം. ഹരി, കെസ്സ് തൃശൂരിന്റെ പ്രോജക്റ്റ് ഓഫീസർ ഡിനിൽ ഡിക്സൺ, കവയത്രി ലില്ലി വാഴയിൽ, സാന്ത്വന പ്രവർത്തകൻ സിജു. സി . ട്രഷറർ രാജഗോപാലൻ എം , വൈസ് പ്രസിഡന്റ് അറുമുഖൻ.സി തുടങ്ങിയവർ പ്രസംഗിച്ചു.

സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.സാംസ്കാരിക സദസ്സിൽ കുട്ടികളുടെ പ്രത്യേക കലാപരിപാടികൾ അരങ്ങേറി.

Advertisment