Advertisment

വർക്ക് അറ്റ് ഹോം - കൊറോണ കാലത്ത് വീട്ടിലിരിക്കുന്നവർ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുമ്പോഴും ടൈലർ മിനിക്ക് തിരക്കാണ്

author-image
ജോസ് ചാലക്കൽ
New Update

മലമ്പുഴ: കൊറോണ ബാധയെ തുടർന്ന് ലോക്ക് ഡൗൺ ആയ സാഹചര്യത്തിൽ വീട്ടിലിരിക്കുന്നവർ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുമ്പോൾ മലമ്പുഴ ശാസ്താ കോളനിയിലെ ടൈലർ മിനിക്ക് കൊറോണ കാലവും വ്യത്യസ്ഥമല്ല, ദൈനംദിന ടൈം ടേബിൾ തന്നെയാണ്.

Advertisment

publive-image

രാവിലെ 4 മണിക്ക് എഴുന്നേൽക്കും.  തുന്നാനുള്ള തൂണികളെല്ലാം വെട്ടിവയ്ക്കുമ്പോഴേക്കും 6 മണിയാകും.  പിന്നെ പാലു വാങ്ങി വന്ന് ചായ ഉണ്ടാക്കാൻ അടുക്കളയിൽ കയറും. പിന്നെ വീട്ടുജോലികൾ. അതു കഴിഞ്ഞാൽ വീണ്ടും തുന്നൽ മെഷിനിലേക്ക്.

https://www.facebook.com/sathyamonline/videos/231559941234052/

വൈകിട്ട് 5 ന് അടുത്തുള്ള സ്വന്തം പറമ്പിലേക്കിറങ്ങി അൽപം കൃഷി. പച്ചക്കറിയും പൂന്തോട്ടവും പരിപാലനം.

തെങ്ങ്, പ്ലാവ്, വിവിധ ഇനം മാവ്, മുരിങ്ങ, സപ്പോട്ട, ചാമ്പ, പേര, ഇരുമ്പമ്പുളി, വിവിധ ഇനം വാഴകൾ, എന്നിവയെല്ലാം  ഈ വീട്ടമ്മയുടെ പത്ത് സെന്റ് കൃഷിയിടത്തിൽ ഉണ്ട്.

publive-image

വൈകിട്ട് 6 മണിയോടെ തിരിച്ച് വീട്ടിലെത്തി വീണ്ടും ചില വീട്ടുകാര്യങ്ങൾ.  ഫോട്ടോഗ്രാഫറായ ജോസാണ് ഭർത്താവ്.  രണ്ട് പെൺമക്കളെ കെട്ടിച്ചയച്ചു. മകൻ ബംഗ്ലൂരിൽ ജോലി ചെയ്യുന്നു.

https://www.facebook.com/sathyamonline/videos/592973621615265/

ഭർത്താവും മക്കളും തന്റെ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനവും സഹായവും ചെയ്യുന്നുണ്ടെന്ന് മിനി പറയുന്നു.

Advertisment