Advertisment

വനിതകൾക്ക് തൊഴിൽ പരിശീലനം. ടൈലറിംങ് - ഫേഷൻ ഡിസൈനിംങ് പരിശീലന കളരി ആരംഭിച്ചു.

New Update

പാലക്കാട്:  ജനനി എജുക്കേഷനൽ ഏൻഡ് കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നെഹ്റു യുവകേന്ദ്ര പാലക്കാടിന്റെ സഹകരണത്തോടെ 'ടൈലറിംഗ് - ഫാഷൻ ഡിസൈനിംഗ്' പരിശീലന കളരിക്ക് തുടക്കമായി.

Advertisment

publive-image

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് തുടക്കം കുറിച്ച റ്റൈലറിംങ് - ഫേഷൻ ഡിസൈനിംങ് പരിശീലനത്തിന്റെ ഉദ്ഘാടനം സംസ്ഥാന അദ്ധ്യാപിക അവാർഡ് ജേതാവ് സാവിത്രി റ്റീച്ചർ നിർവഹിച്ചു. ജനനി സൊസൈറ്റിയുടെ മുഖ്യരക്ഷാധികാരിയും സാമൂഹ്യപ്രവർത്തകയു മായ പ്രിയ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സാമൂഹ്യപ്രവർത്തകൻ എൻ. ജി.ജോൺസ്സൺ സ്ത്രീ ശാക്തീകരണ ക്ലാസ് നയിച്ചു .

കവയിത്രി ലില്ലി വാഴയിൽ സ്വന്തം കവിത " വൃദ്ധ വിലാപം" ചടങ്ങിൽ ആലപിച്ചു. സുനിത അശോക് ആശംസയർപ്പിച്ചു. തയ്യൽ പരിശീലക ധന്യ സുനിൽ നന്ദി രേഖപ്പെടുത്തി. മുഖ്യ രക്ഷാധികാരി, പ്രിയ രാമകൃഷ്ണൻ. മൂന്നുമാസം നീണ്ടു നിൽക്കുന്ന പരിശീലന കളരിയിൽ 35 വനിതകൾ പങ്കെടുക്കുന്നുണ്ട്.

പരിശീലനം കഴിഞ്ഞാൽ വിവിധ സംഘങ്ങളായി ഗാർമെൻറ് നിർമ്മാണ യൂനിറ്റുകൾ രൂപീകരിച്ച് ബിസിനസ്സ് സംരംഭകരാക്കാനുളളതാണ് ജനനി ചാരിറ്റബിളിന്റെ ശ്രമം. ഇതിനകം 1500 റോളം വനിതകൾക്ക് ഇത്തരത്തിൽ വിവിധ തൊഴിലധിഷ്ഠിത പരിശീലനം നൽകി.

Advertisment