Advertisment

ടീച്ചേഴ്സ് മൂവ്മെന്റ് ജില്ലാസമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്:  കേരള സ്കൂൾ ടീച്ചേഴ്‌സ് മൂവ്മെൻറ് (KSTM) പ്രഥമ ജില്ലാസമ്മേളനത്തിന് സ്വാഗതസംഘമായി. വെൽഫെയൽ പാർട്ടി പാലക്കാട് ജില്ലാ പ്രസിഡൻറ് കെ.സി.നാസർ യോഗം ഉദ്ഘാടനം ചെയ്തു.

Advertisment

പി.എ.സലാഹുദ്ദീൻ മാസ്റ്ററിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ KSTM സ്റ്റേറ്റ് പ്രസിഡന്റ് കെ.കെ മുഹമ്മദ് ബഷീർ ആമുഖ പ്രഭാഷണം നിർവ്വഹിച്ചു.

സ്വാഗതസംഘം ചെയർമാനായി കെ.സി.നാസറിനേയും ജനറൽ കൺവീനറായി വി.ഐ.ഫാറൂക്കിനേയും തിരഞ്ഞെടുത്തു. പ്രോഗ്രാം, പ്രതിനിധി, പ്രചരണം, അക്കമഡേഷൻ, ഫുഡ് എന്നീ കമ്മിറ്റികളുടെ ചെയർമാന്മാരായി യഥാക്രമം അജിത് കൊല്ലങ്കോട് ,ലുഖ്മാനുൽ ഹക്കീം, എം.സുലൈമാൻ, രാധാകുഷ്ണൻ മാത്തൂർ, കെ.അബ്ദുസ്സലാം എന്നിവരേയും കൺവീനർമാരായി ടി.എ.സിദ്ധീഖ്, പി.കെ.മുഹമ്മദാലി ,

സുമയ്യ.എം.കെ, നൗഷാദ് ആലവി, മുഹമ്മദലി, പി.എം.ബഷീർ എന്നിവരേയും തിരഞ്ഞെടുത്തു.

" അധ്യാപനം അന്തസ്സാണ് വിദ്യാഭ്യാസം വിമോചനമാണ് " എന്ന തലക്കെട്ടിൽ നവംബർ 1-30 കാലയളവിൽ നടക്കുന്ന സംഘടനാ കാമ്പയിനിന്റെ പ്രവർത്തനങ്ങളെ യോഗം വിലയിരുത്തി. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി അജിത് കൊല്ലങ്കോട് ആശംസാ പ്രസംഗം നടത്തി, ഫാറൂഖ് സ്വാഗതവും സിദ്ദിഖ് നന്ദിയും പറഞ്ഞു.

സബ് ജില്ലകളിൽ നിന്നും അധ്യാപക പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ഡിസംബർ 8ന് മോയൻ എൽ.പി. സ്കൂൾ പാലക്കാട് വെച്ച് നടക്കുന്ന ജില്ലാ സമ്മേളനം വമ്പിച്ച വിജയ മാക്കുമെന്നു പ്രധിനിധികൾ അഭിപ്രായപ്പെട്ടു.

Advertisment