Advertisment

ദുരന്തങ്ങളിൽ കൈത്താങ്ങാവാൻ ടീം തച്ചമ്പാറ സന്നദ്ധ സേന

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്: മനുഷ്യനിർമ്മിതമോ സ്വാഭാവികമോ ആയ ദുരന്തവേളകളിൽ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനും ഒരു നല്ല കൂട്ടായ്മ പിറവിയെടുക്കുന്നു. പ്രകൃതി ദുരന്തങ്ങളും അപകടങ്ങളും കൈകാര്യം ചെയ്യുവാനും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനും ഈ മേഖലയിൽ സേവനം ചെയ്യുന്ന തച്ചമ്പാറ പഞ്ചായത്തിലെ സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ ടീം തച്ചമ്പാറ സന്നദ്ധ സേന രൂപീകരിച്ചു.

Advertisment

publive-image

അംഗങ്ങൾക്ക് ദുരന്തങ്ങൾ കൈകാര്യം ചെയ്യാനുള്ള പരിശീലനങ്ങൾ നൽകും. ഡോ. സുനിൽ രാജ്, ഉബൈദുള്ള എടായ്‌ക്കൽ, സാദിക്ക് തച്ചമ്പാറ, ഭാസ്കരൻ മുതുകുറുശ്ശി, ശംസുദ്ധീൻ തേക്കത്ത് എന്നിവർ ഭാരവാഹികളായി കോർഡിനേഷൻ കമ്മിറ്റി തെരഞ്ഞെടുത്തു.

രൂപീകരണ യോഗത്തിൽ ഡോ. സുനിൽരാജ് അധ്യക്ഷത വഹിച്ചു. ഉബൈദുള്ള, ഭാസ്കരൻ, മുസ്തഫ, സ്വാദിഖ്, സിദ്ദീഖ് പഴന്തറ, ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. ഒക്ടോബർ രണ്ടിന് വിപുലമായ സംഗമം നടത്താൻ തീരുമാനിച്ചു.

Advertisment