Advertisment

തേനീച്ച കൃഷിക്ക് പ്രത്യേക പദ്ധതി അനുവദിക്കണം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

തച്ചമ്പാറ:  പ്രകൃതി ദത്തവും ശുദ്ധവുമായ തേൻ ഉൽപാദിപ്പിക്കാൻ അനന്ത സാധ്യതയുള്ള വനനിബിഡമായ പാലക്കാട് ജില്ലയിലെ ഹൈറേഞ്ച് മേഖലകളിലുള്ള തേനീച്ച കർഷകർക്ക് പ്രത്യേക പദ്ധതി അനുവദിക്കണമെന്ന് തേനീച്ച കർഷകരുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇൻഡിജിനസ് എപ്പികൾച്ചറിസ്റ്റ്സ് (ഫിയ) പാലക്കാട് ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡൻറ് എം ആർ സജയ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സ്റ്റീഫൻ ദേവനേശൻ ഉദ്ഘാടനം ചെയ്തു. അബ്ദുൽ കലാം, വി.വിശ്വൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായി ബിജു ജോസഫ് തച്ചമ്പാറ ( പ്രസിഡണ്ട്), കെ. ജെ. ബിജു അട്ടപ്പാടി ( സെക്രട്ടറി),, ടിൻറു ദാസ് പാലക്കാട് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Advertisment