Advertisment

തച്ചമ്പാറ ദേശീയ ഗ്രന്ഥശാല വയോജന സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ഭരണഘടന ക്ലാസ്സ് നടത്തി

New Update

തച്ചമ്പാറ:  തച്ചമ്പാറ ദേശീയ ഗ്രന്ഥശാല വയോജന സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ഭരണഘടനയും അവകാശങ്ങളും എന്ന വിഷയത്തിൽ എം.ടി.ഉണ്ണികൃഷ്ണൻ മോഡറേറ്ററായി ചർച്ച സംഘടിപ്പിച്ചു. വയോജന സൗഹൃദവേദി പ്രസിഡണ്ട് ജോൺ സോളമൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല പ്രസിഡണ്ട് എം.എൻ.രാമകൃഷ്ണപിള്ള മലബാർ ഗോസ്പൽ മെസഞ്ചർ എന്ന പുസ്തകം ഏറ്റുവാങ്ങി.

publive-image

ഇന്ത്യൻ ഭരണഘടന ഇന്ത്യൻ പൗരൻമാർക്ക് മൗലികാവകാശങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. അതുപോലെയാണ് മൗലിക ചുമതലകളും.

ജാതിയുടേയോ മതത്തിന്റെയോ വർഗത്തിന്റെയോ ജന്മ സ്ഥലത്തിന്റെയോ സ്ത്രീ-പുരുഷ വ്യത്യാസത്തിന്റേയോ അടിസ്ഥാനത്തിൽ വിവേചനം പാടില്ല എന്നതും പൗരാവകാശവും മനുഷ്യാന്തസ്സും ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധരായിരിക്കണമെന്നും പ്രസംഗകർ പറഞ്ഞു. ചന്ദ്രൻ തച്ചമ്പാറ സ്വാഗതവും എം.രാജഗോപാലൻ നന്ദിയും പ്രകാശിപ്പിച്ചു.

Advertisment