Advertisment

ലഹരിക്കെതിരെ ഒരേ മനസ്സുമായി തച്ചമ്പാറയിൽ ജാഗ്രതാ സമിതി

New Update

പാലക്കാട്:  വിദ്യാര്‍ത്ഥികളെയും യുവതലമുറകളെയും ഗ്രസിച്ചു കൊണ്ടിരിക്കുന്ന ലഹരി ഉപയോഗം തടയുന്നതിന് ഡിവൈഎഫ്ഐ യുടെ ആഭിമുഖ്യത്തിൽ രാഷ്ട്രീയ കക്ഷി നേതാക്കളെയും, പൗരപ്രമുഖരെയും ഉൾപ്പെടുത്തി ജാഗ്രതാ സമിതി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. സമിതി ചെയർമാനായി ചന്ദ്രൻ തച്ചമ്പാറയേയും കൺവീനറായി റാഷിദിനെയും തിരഞ്ഞെടുത്തു.

Advertisment

publive-image

വിവിധ രാഷ്ട്രീയ സന്നദ്ധ സംഘടന പ്രതിനിധികൾ സമിതി അംഗങ്ങളാണ്. യോഗത്തിൽ അജിത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷാജ് മോഹൻ, എം ഹമീദ് ഹാജി, മാത്യു ജോസഫ് മാത്യു, കെ കെ നാരായണൻ മാസ്റ്റർ, പി എം സഫീർ, ഓ.നാരായണൻ കുട്ടി, രാജഗോപാൽ, ഉണ്ണി കൃഷ്ണൻ, ഉബൈദുള്ള എടായ്‌ക്കൽ, നൗഫൽ, റാഷിദ്‌ എന്നിവർ പ്രസംഗിച്ചു.

publive-image

Advertisment