Advertisment

റോഡിലെ കുഴികൾ: തച്ചമ്പാറയിൽ നാട്ടുകാർ വീണ്ടും പ്രക്ഷോഭത്തിന്

New Update

തച്ചമ്പാറ:  ദേശീയപാതയിൽ തച്ചമ്പാറ പഞ്ചായത്തിലെ മാച്ചാന്തോട് വളവ് മുതൽ പൊന്നങ്കോട് ജംഗ്‌ഷൻ വരെയുള്ള റോഡിലെ കുഴികൾ നിവർത്തണമെന്നാവശ്യപ്പെട്ട് വീണ്ടും സമരത്തിനിറങ്ങാൻ പൊതുജനങ്ങൾ തയ്യാറെടുക്കുന്നു.

Advertisment

publive-image

ഈ ഭാഗത്തെ റോഡിലൂടെ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്. ചില ഭാഗങ്ങളിൽ റോഡ് പൊളിഞ്ഞു പോയിരിക്കുന്നു. കുഴികളിൽപ്പെട്ടു ഇരുചക്രവാഹനങ്ങൾ മറിഞ്ഞു വീഴുന്നത് നിത്യസംഭവമാണ്.

വലിയ വാഹനങ്ങൾ കുഴികളിൽപ്പെട്ടു കേടുപാടുകൾ വന്നു റോഡിൽ നിൽക്കുന്നതിനാൽ ഗതാഗത തടസ്സം ഉണ്ടാകുന്നത് പതിവാണ്. കുഴികൾ കാരണം വാഹനങ്ങൾ ദിശ തെറ്റി വരുന്നത് കാൽനടയാത്രക്കാർക്ക് ഭീഷണിയാണ്.

കഴിഞ്ഞദിവസം ഇങ്ങനെ വന്ന കാറിടിച്ച് ഒരു കാൽനട യാത്രക്കാരന് പരിക്കേറ്റു. നേരത്തെ കരിമ്പ മുതൽ ചിറക്കൽപ്പടി വരെ റോഡ് തകർന്ന സമയം തച്ചമ്പാറ വികസന വേദിയുടെ നേതൃത്വത്തിൽ സമരത്തിനിറങ്ങാൻ തീരുമാനിച്ചപ്പോൾ ഈ ഭാഗത്തെ കുഴികൾ അടച്ചിരുന്നു. എന്നാൽ മഴ കാരണം പൊന്നങ്കോട് മുതൽ മച്ചാന്തോട് വളവ് വരെ പണി നടത്തിയില്ല.

മഴ മാറിയിട്ടും ബാക്കിയുള്ള ഭാഗത്തെ പണി നടത്താൻ അധികൃതർ തയ്യാറാവുന്നില്ല. പൊന്നംകോട് മുതൽ മച്ചാന്തോട് വളവ് വരെയുള്ള കുഴികൾ അടച്ചില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ തച്ചമ്പാറ വികസന വേദി യോഗം തീരുമാനിച്ചു.

മണ്ണയത്ത് അബ്ദുറഹ്മാൻ അധ്യക്ഷതവഹിച്ചു. ഉബൈദുള്ള എടയ്ക്കൽ, പി മാത്യു വർഗീസ്, സ്വാദിഖ് തച്ചമ്പാറ, കെപി ജയമോഹൻ, നവാസ് തച്ചമ്പാറ, ജിജിമോൻ ചാക്കോ, പി. ബഷീർ, ആഷിക് പള്ളത്ത്, കണ്ണൻ കുറുപ്പത്ത് എന്നിവർ പ്രസംഗിച്ചു.

Advertisment