Advertisment

റോഡിൽ പൊലിയരുതേ വിലപ്പെട്ട ജീവനുകൾ - തച്ചമ്പാറയിൽ ഓർമ ദിനാചരണം നടത്തി

New Update

മണ്ണാർക്കാട്:  റോഡപകടങ്ങളിലുണ്ടാകുന്ന മരണങ്ങളുടെ എണ്ണം കുറയ്ക്കാൻ യോജിച്ച പ്രവർത്തനങ്ങൾ ഉണ്ടാകുമ്പോഴുംഹൃദയഭേദകമായ ദുരന്തവാർത്തകൾ കേട്ടുകൊണ്ടിരിക്കുന്നു.

Advertisment

ഐക്യ രാഷ്ട്ര സഭയുടെ നേതൃത്വത്തിൽ എല്ലാ വർഷവും നവംബറിലെ മൂന്നാം ഞായറാഴ്ച റോഡിൽ പൊലിഞ്ഞവരുടെ ഓർമ ദിനമാചരിക്കുന്നതിന്റെ ഭാഗമായിഅനേകം ജീവനുകൾ പൊലിഞ്ഞതച്ചമ്പാറ സ്കൂൾ ജംഗ്ഷനിൽബോധവൽക്കരണ പരിപാടി നടത്തി.

publive-image

സന്നദ്ധ സേവന സംഘമായ ടീം തച്ചമ്പാറയും മോട്ടോർ വാഹന വകുപ്പും സംസ്ഥാന സർക്കാരിന്റെ സൗജന്യ സർവീസായ കനിവ് "108" ആംബുലൻസ് സർവീസും ചേർന്ന് നടത്തിയ ഓർമ ദിനാചരണം റോഡ് സുരക്ഷയും ജീവ രക്ഷയും ശക്തമായി ഓര്മിപ്പിക്കുന്നതായി.

രക്ഷാപ്രവർത്തനം നടത്തുന്നവരും അപകടങ്ങളിൽ മരണപ്പെട്ടവരുടെ ഉറ്റവരും പരിപാടിയിൽഒത്തു ചേർന്നു. ഡോക്ടർ സുനിൽ രാജിന്റെ അധ്യക്ഷതയിൽ മോട്ടോർ വാഹന വകുപ്പ് പാലക്കാട് എൻഫോഴ്സ്മെന്റ് ആർ ടി ഓ പി ശിവകുമാർ ഉദ്ഘാടനം ചെയ്തു.

ഉബൈദുള്ള എടയ്ക്കൽ, മണ്ണയത്ത് അബ്ദുറഹ്മാൻ, കെ ഹരിദാസൻ മാസ്റ്റർ, ഭാസ്കരൻ തച്ചമ്പാറ, ഷംസുദ്ദീൻ തേക്കാത്ത്, നീല വേണി എന്നിവർ സംസാരിച്ചു. അപകട ബോധവൽക്കരണ ഏകാംഗ തെരുവുനാടകം വിഘ്നേഷ് ചൂരിയോട് അവതരിപ്പിച്ചു.

ജില്ലാ സ്കൂൾ കലോത്സവത്തിൽ യുപി വിഭാഗത്തിൽ മാപ്പിളപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച നാദിയ നസ്രിനും പിതാവ് അബ്ദുസലാമിന്റെയും ഉണർത്തു ഗാനങ്ങളും ഉണ്ടായിരുന്നു.

തച്ചമ്പാറയുടെ ചിത്രകാരന്മാരായ കൃഷ്ണദാസ് തച്ചമ്പാറ,രതീഷ് തച്ചമ്പാറ, ടെറാഡൂണിൽ വെച്ച് നടന്ന നാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി ഗോൾഡ് മെഡൽ നേടിയ ഇബ്രാഹിം ബാദുഷ,ടീം തച്ചമ്പാറയുടെ ലോഗോ തയ്യാറാക്കിയത്.

വൈശാഖ്, അപകട മേഖലകളിൽ എപ്പോഴും ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുന്നഅമീർ നിലാല എന്നിവരെ ആദരിക്കുകയും ചെയ്തു. ഈ നിമിഷത്തിലും കേരളത്തിലെവിടെയെങ്കിലും ഒരു വാഹന അപകടംസംഭവിച്ചിട്ടുണ്ടാകാം.

പാതയിൽ ഒരു ജീവൻ പാതിയിൽ പിടയ്ക്കുന്നുണ്ടാകാം.അകാലത്തിൽ പൊലിഞ്ഞവരെഓർത്ത് പ്രാർഥനയോടെയും പ്രവർത്തനത്തോടെയും തുടർച്ചയായ പത്താം വർഷവും ഈ പരിപാടി സംഘടിപ്പിക്കുകയായിരുന്നു

Advertisment