Advertisment

'പാഠം ഒന്ന് പാടത്തേക്ക്'. നെല്ലിനെക്കുറിച്ചറിയാൻ കാർഷിക ശാസ്ത്രഞ്ജനോടൊപ്പം വിദ്യാർത്ഥികൾ

New Update

തച്ചമ്പാറ: പുസ്തകത്താളുകളെ മാത്രം ആശ്രയിച്ചുള്ളതല്ല കൃഷിപഠനം. പ്രവൃത്തി പരിചയത്തിലൂടെയും തലമുറകളിലൂടെയും കൈമാറപ്പെടേണ്ടതാണ്. ദേശബന്ധു ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ കൃഷിയെ അടുത്തറിയാന്‍ നടത്തിയപാഠം ഒന്ന് പാടത്തേക്ക് പരിപാടിയിൽ തിരിച്ചറിഞ്ഞത് കര്‍ഷകന്റെ സ്‌നേഹം കൂടിയാണ്.

Advertisment

publive-image

കാർഷിക ശാസ്ത്രജ്ഞൻ ഡോ ഇളങ്കോവനോടൊപ്പം വയലിലിറങ്ങി ഞാറ് പരിപാലനം നടത്തി. ഞാറിന്റെ വളർച്ചയും അസുഖങ്ങളും കീട ബാധയും നേരിട്ട് മനസ്സിലാക്കുന്നതിന്റെ ഭാഗമായി വയൽ സന്ദർശനം.

സ്കൂൾ കാർഷിക ക്ലബ്ബും തച്ചമ്പാറ കൃഷിഭവനും ചേർന്ന് കുറ്റം പാടം കെ കെ സുന്ദരന്റെ കൃഷിയിടത്തിൽ നടത്തിയ പരിപാടിയിൽ വിദ്യാർഥികൾക്കൊപ്പം കർഷകരും പങ്കുചേർന്നു.

publive-image

സ്കൂൾ കുട്ടികൾക്ക്‌ കാർഷിക അറിവുകൾ പകരാനും കൃഷി പാഠ്യവിഷയമാക്കുന്നതിന്റെയും ഭാഗമായി നടത്തുന്ന പദ്ധതിയിൽ നെൽകൃഷിക്ക് പായ ഞാറ്റടി ഒരുക്കുന്ന പ്രവർത്തനവും ഞാറ് നടലും വിദ്യാർത്ഥികളും കർഷകരും ചേർന്ന് നടത്തിയിരുന്നു.

കൊയ്ത്തു വരെയുള്ള പ്രവർത്തനങ്ങളിൽ വിവിധ ഘട്ടങ്ങളിലായി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും. കൃഷി ഓഫീസർ എസ് ശാന്തിനി, കർഷകരായ കെ സി മത്തായി, സേതുമാധവൻ, സുന്ദരൻ, കറപ്പൻ, കുഞ്ഞിരാമൻ,രാജൻ, സിദ്ദിഖ്, അധ്യാപകരായ ബിജു ജേക്കബ്, ശ്രീജിത്ത്, കൃഷി അസിസ്റ്റന്റ് ഓഫീസർ സെന്തിൽ കുമാർ എന്നിവർ നേതൃത്വം നൽകി.

Advertisment