Advertisment

കുഷ്ഠരോഗ നിർണയ ക്യാമ്പയിൻ - വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

തച്ചമ്പാറ:  തച്ചമ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റേയും, ഗ്രാമ പഞ്ചായത്തിന്റേയും നേതൃത്വത്തിൽ കുഷ്ഠരോഗ നിർണയ ക്യാമ്പയ്ന്റെ വളണ്ടിയർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു.

Advertisment

publive-image

ഡിസംബർ 5 മുതൽ 18 വരെ കേരളത്തിലെ 8 ജില്ലകളിലായി നടത്തുന്ന കുഷ്ഠരോഗ നിർണയ ഭവന സന്ദർശന പരിപാടിയുടെ ഭാഗമായാണ് പരിശീലനം നടത്തിയത്. പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകർ എല്ലാ വീടുകളും സന്ദർശിച്ച് തൊലിപ്പുറമേയുള്ള പാടുകൾ ഉള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യം. കുഷ്ഠരോഗം നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്.

തച്ചമ്പാറ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിശീലന പരിപാടി വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ ബീന ജോയ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ പുഷ്‌പലത അധ്യക്ഷത വഹിച്ചു.

മെഡിക്കൽ ഓഫീസർ ഡോ. ഹണി റോസ് തോമസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഡോ. യൂസുഫലി, പഞ്ചായത്തംഗങ്ങളായ ഷാജു പഴുക്കാത്തറ, മേരി ജോസ്, കെ.ടി. സുജാത, ഗീത, ഫിർദൗസ, രമണി, ഗണേശ് കുമാർ, ഗ്രേസി എന്നിവർ പങ്കെടുത്തു. ജൂനി. ഹെൽത്ത് ഇൻസ്പെക്ടർ സുഹൈൽ പി.യു, ജെ. പി എച്ച് എൻ മാരായ ബെറ്റി ജോസഫ്, പി ദിവ്യ, നിഷ ജോസഫ് പരിശീലനത്തിന് നേതൃത്വം നൽകി.

Advertisment