Advertisment

ഭവന നിർമ്മാണത്തിന് മുൻതൂക്കം നൽകി തച്ചമ്പാറ പഞ്ചായത്ത് വാർഷിക പദ്ധതി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

തച്ചമ്പാറ:  തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് 2019 - 20 വാർഷിക പദ്ധതി രൂപീകരണത്തിൽ ഭവന നിർമ്മാണത്തിന് 78,50,000 രൂപയും കാർഷിക - മൃഗസംരക്ഷണ - ക്ഷീര വികസനത്തിന് 38,00,000 രൂപയും വയോജന ക്ഷേമത്തിന് 9,00,000 രൂപയും ആർദ്രം - ആരോഗ്യ പദ്ധതിക്ക് 22 ലക്ഷവുമടക്കം മൂന്ന് കോടി അറുപത്തിനാല് ലക്ഷം രൂപയുടെ പദ്ധതികൾക്ക് തച്ചമ്പാറ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ രൂപം നല്കി.

Advertisment

publive-image

സെമിനാർ മണ്ണാർക്കാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ. പി ഷരീഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ബീനാ ജോയ് അധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. പി മൊയ്തു കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു.

publive-image

മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് പാലക്കൽ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ് ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് ചെയർപേഴ്സൺ പുഷ്പലത, പഞ്ചായത്തംഗങ്ങളായ കെ.ടി സുജാത, പി. സഫീർ, എം രാജഗോപാൽ, മേരി ജോസഫ്, ഷാജു പഴുക്കാത്തറ, പഞ്ചായത്ത് സെക്രട്ടറി സി. എൻ ഷിനിൽ എന്നിവർ പ്രസംഗിച്ചു.

Advertisment