Advertisment

വായനക്ക് ഉള്‍ക്കരുത്ത് പകര്‍ന്നത് നോവലുകൾ. പുസ്തക ചർച്ച നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

തച്ചമ്പാറ:  തച്ചമ്പാറ ദേശീയ ഗ്രന്ഥശാല ബാലവേദി ഫാത്തിമ ബിഷറിന്റെ അനന്തരം അവൻ ഒരു നക്ഷത്രമായി എന്ന നോവൽ ചർച്ച ചെയ്തു. ടോംസജി അദ്ധ്യക്ഷത വഹിച്ചു. അമൃതാ ഗോപാൽ പുസ്തക ചർച്ചക്ക് തുടക്കം കുറിച്ചു.

Advertisment

publive-image

ആദർശ്, സ്വാലിഹ ഉമ്മർ, ഒ. അജ്‌നാസ്, കദീജ മിസ്ന, അൽമാസ്.ഒ, ബാലവേദി കൺവീനർ ഒ.നൗഷാദ്, ഗ്രന്ഥശാല പ്രസിഡണ്ട് എം.എൻ. രാമകൃഷ്ണ പിള്ള എന്നിവർ സംസാരിച്ചു.

കേരളത്തില്‍ ജനകീയ വായനയുടെ അടിത്തറയും ആകാശവും ഒരുക്കിയത് നോവലുകളാണ്. നോവലുകളിലൂടെ സാമൂഹ്യപരിവര്‍ത്തനത്തിന്റെ ഒരു മുന്നേറ്റം തന്നെ കേരളത്തില്‍ അരങ്ങേറി. നോവലുകള്‍ നിലനില്‍ക്കുന്ന വ്യവസ്ഥയുടെ ജീര്‍ണ്ണതകളെ ചോദ്യം ചെയ്തു.

publive-image

യാഥാസ്ഥിതിക നിയമസംഹിതകളെ മാറ്റിപ്പണിയുകയും ചെയ്തു. മലയാളിക്ക് വായനയുടെ ഉള്‍ക്കരുത്ത് പകര്‍ന്നത് നോവലുകളായിരുന്നു. ഗ്രന്ഥശാല ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ റിയാ ജാസ്മിൻ സ്വാഗതവും അഖില.ഇ.എസ്. നന്ദിയും പറഞ്ഞു.

Advertisment