Advertisment

സാന്ത്വന പരിചരണ പദ്ധതി: രോഗി ബന്ധു സംഗമം സംഘടിപ്പിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

തച്ചമ്പാറ:  തച്ചമ്പാറ ഗ്രാമപഞ്ചായത്ത്, പ്രാഥമിക ആരോഗ്യ കേന്ദ്രം സംയുക്തമായി സാന്ത്വന പരിചരണ പദ്ധതി രോഗി ബന്ധു സംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ വെച്ച് സംഘടിപ്പിച്ച സംഗമം പഞ്ചായത്ത് പ്രസിഡണ്ട് പി ഫിർദൗസ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

വൈസ് പ്രസിഡണ്ട് ഷാജു പഴുക്കാത്തറ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺമാരായ ബീന ജോയ്, പുഷ്പലത, മുൻ പ്രസിഡണ്ട് കെ.ടി സുജാത, മുൻ വൈസ് പ്രസി.പി. സഫീർ, വാർഡ് മെമ്പർമാരായ എം. രാജഗോപാലൻ, രമണി, ഗീത, മേരി ജോസ്, ഗ്രേസി , മെഡിക്കൽ ഓഫീസർ ഡോ.ഹണി റോസ് തോമസ്, ഡോ: വനജ, ഡോ.യൂസഫലി, ഡോ. ചാൾസ് ആന്റണി, ഡോ: സുനിൽ രാജ്, സി ഡി എസ് ചെയർപെഴ്സൺ അന്നമ്മ തുടങ്ങിയവർ ആശംസകൾ നേർന്നു.

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി കൃഷ്ണൻകുട്ടി, സുഹൈൽ പി യു, പി ദിവ്യ, ബെറ്റി ജോസഫ്, നിഷ, കമ്മ്യൂണിറ്റി നഴ്സ് മെറിസ് എന്നിവർ നേതൃത്വം നൽകി. വിവിധ കലാപരിപാടികൾ നടന്നു. പരിചരണ പദ്ധതിയിൽ പെട്ട അംഗങ്ങൾക്ക് വസ്ത്രങ്ങളും മധുര പലഹാരക്കിറ്റും വിതരണം ചെയ്തു.

വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റുകൾ, വിവിധ കച്ചവട സ്ഥാപനങ്ങൾ, ബാങ്ക്, സ്കൂളുകൾ, പ്രമുഖ വ്യക്തിത്വങ്ങൾ, കുടുംബശ്രീ യൂണിറ്റ്, ആശ പ്രവർത്തകർ തുടങ്ങി വിവിധ തുറകളിലുള്ളവർ പദ്ധതിയുമായി സഹകരിച്ചു.

Advertisment