Advertisment

ലൈബ്രറി & വയോജന വിശ്രമ കേന്ദ്രം സീൽ ചെയ്ത നടപടിക്കെതിരെ പ്രതിഷേധ കൂട്ടായ്മ നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

തച്ചമ്പാറ:  തച്ചമ്പാറ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ പ്രവർത്തിക്കുന്ന പി. ബാലൻ സ്മാരക വയോജന വിശ്രമ കേന്ദ്രം, ലൈബ്രറി ആൻഡ് റിക്രിയേഷൻ ക്ലബ് യാതൊരു മുന്നറിയിപ്പുമില്ലാതെ ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി ഡി ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ചേർന്ന് പൂട്ട് തല്ലിപ്പൊളിച്ച് പുതിയ താഴിട്ട് പൂട്ടി സീൽ ചെയ്തതിൽ പ്രതിഷേധിച്ച് വാർഡ് മെമ്പർ ജോർജ് തച്ചമ്പാറയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.

Advertisment

publive-image

കഴിഞ്ഞ മൂന്നു വർഷമായി കുടുംബശ്രീ എ ഡി എസ്, വാർഡ് തല കർഷകരുടെയും അയൽക്കൂട്ടങ്ങളുടെയും യോഗങ്ങളും പ്രതിമാസ കൂട്ടായ്മകളും ബാല സഭയും ലൈബ്രറിയുടേയും പ്രവർത്തനങ്ങൾ നടത്തി വരുന്ന സ്ഥാപനവും വയോsജന പരിപാലന ഗ്രാമ വികസന വിജ്ഞാന വേദിയുടെ നേതൃത്വത്തിലാണ് ഇത് പ്രവർത്തിക്കുന്നതെന്നും പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തവർ പറഞ്ഞു.

വേദി പ്രസിഡന്റും വാർഡ് മെമ്പറുമായ ജോർജ് തച്ചമ്പാറ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജെ. ഐസക് അധ്യക്ഷത വഹിച്ചു. സജി ടോമി, രാമചന്ദ്രൻ, പി.ശിവദാസൻ, സരസ്വതി, മണികണ്ഠൻ പൊറ്റശ്ശേരി എന്നിവർ പ്രസംഗിച്ചു.

Advertisment