Advertisment

പൗരത്വ ഭേദഗതി ബില്ലിനെതിരെ ജനകീയ പ്രതിരോധമുയര്‍ത്തി തച്ചമ്പാറ പഞ്ചായത്ത് മഹല്ല് കോ-ഓഡിനേഷൻ കമ്മിറ്റി

New Update

തച്ചമ്പാറ:  പൗരത്വ ഭേദഗതി ബില്ലിനെതിരെ തച്ചമ്പാറയിൽ ആയിരങ്ങൾ പങ്കെടുത്ത ബഹുജന റാലി. തച്ചമ്പാറ പഞ്ചായത്ത് മഹല്ല് കോ-ഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പഞ്ചായത്തിലെ മുഴുവൻ മഹല്ലുകളും അണിനിരന്ന പ്രതിഷേധ റാലി നടത്തിയത്.

Advertisment

publive-image

പൗരത്വ ഭേദഗതി നിയമത്തിലൂടെ ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിച്ച ചില സുപ്രധാന മൂല്യങ്ങളാണ് വെല്ലുവിളിക്കപ്പെടുന്നത്. നോട്ട് നിരോധനത്തിന്റെയും സാമ്പത്തികപ്രതിസന്ധിയുടെയും പേരിൽ മോഡി സർക്കാർ കടുത്ത വിമർശം നേരിടുമ്പോഴാണ് ഈ കുതന്ത്രം.

രാജ്യമൊട്ടാകെ ക്യാമ്പസുകള്‍ രാഷ്ട്രീയഭേദമെന്യേ ഒറ്റക്കെട്ടായി രം​ഗത്തു വരുമ്പോൾ തെരുവ് പട്ടികളോടെന്ന പോലെയാണ് വിദ്യാർത്ഥികളോട് പെരുമാറുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയും ജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങളും കാത്തു സൂക്ഷിക്കാൻ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാവണം. മുഖ്യ പ്രഭാഷണം നടത്തിയ ഫരീദ് റഹ്‌മാനി കാളികാവ് പറഞ്ഞു.

publive-image

എടായ്ക്കൽ മഹല്ല് പ്രസിഡന്റ് എ. പി ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. പൊന്നംങ്കോട് നിന്നുമാണ് റാലി തുടങ്ങിയത്.

പി. എ. റഹീം ഫൈസി, മാത്യു ജോസഫ് (കോൺഗ്രസ് ), ഹമീദ് ഹാജി(മുസ്ലിം ലീഗ് )ജോർജ് തോമസ് (സി പി ഐ ) മുസ്തഫ അൻവരി, ഹംസ അൻസാരി എന്നിവർ പ്രസംഗിച്ചു.

റാലിക്ക് ഹംസ മാസ്റ്റർ തച്ചമ്പാറ, എം കുഞ്ഞുമുഹമ്മദ്, സലാം പാറ്റ, ബഷീർ തച്ചമ്പാറ, അസീസ് തെക്കുംപുറം, അസീസ് മുള്ളത്തുപാറ, പി കെ അബ്ദുട്ടി, അസ്കർ മുള്ളത്തുപാറ, ആലിയമു ചൂരിയോട്, പി മുഹമ്മദലി വി ബഷീർ, എ പി അബ്ദുൽ ഗഫൂർ എന്നിവർ നേതൃത്വം നൽകി.

Advertisment