Advertisment

തച്ചമ്പാറ പഞ്ചായത്തിലെ പൊന്നംകോട് - ശിരുവാണി കനാൽറോഡ് നാടിനു സമർപ്പിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

ന്ദനംകുണ്ട്, വട്ടക്കുണ്ട് നിവാസികളുടെ യാത്ര ക്ലേശത്തിനു പരിഹാരമായി, കോങ്ങാട്എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചു നിർമാണം പൂർത്തീകരിച്ച പൊന്നംകോട് -ഇടക്കുറുശ്ശി കനാൽ റോഡ് കെ.വി.വിജയദാസ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

വികസന പ്രവർത്തനങ്ങൾ മുടന്തി നിന്ന ഘട്ടത്തിൽ എല്ലാ മേഖലയിലും സമഗ്ര വികസനം കൊണ്ടുവരാൻ ഇടതുപക്ഷ സർക്കാരിനു കഴിഞ്ഞതായി എംഎൽഎ പറഞ്ഞു. തുറന്ന ജീപ്പിൽ ആനയിച്ച് ഉത്സവാന്തരീക്ഷത്തിലാണ് ഉദ്ഘാടന ചടങ്ങും പൊതുയോഗവും നടന്നത്.

publive-image

പഞ്ചായത്ത് മെമ്പർ എം.രാജഗോപാലൻ അധ്യക്ഷനായി. സിപിഐ.എം ഏരിയകമ്മിറ്റി അംഗം കെ.കെ.നാരായണൻ മാസ്റ്റർ,ഒ.നാരായണൻകുട്ടി,പിപി അലി മാസ്റ്റർ,നൗഷാദ്, അസിസ്റ്റന്റ് എൻജിനീയർ രാജൻ തുടങ്ങിയവർ ഉദ്ഘാടന പൊതുയോഗത്തിൽ പങ്കെടുത്തു

Advertisment