Advertisment

തച്ചമ്പാറ പഞ്ചായത്തിന് ഐ എസ് ഒ അംഗീകാരം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  ജനങ്ങൾക്ക് കാലതാമസമില്ലാതെ മികച്ച ഗുണമേന്മയുള്ള സേവനം നൽകിയ പാലക്കാട് ജില്ലയിലെ തച്ചമ്പാറ ഗ്രാമപഞ്ചായത്തിന് മികവിനുള്ള ഐഎസ്ഒ സർട്ടിഫിക്കറ്റ്.

Advertisment

publive-image

പഞ്ചായത്തിന്റെ ഗുണമേന്മ നയം, മികച്ച സേവന തൽപരത, വിവിധ മേഖലകളിലുള്ള പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് ഐ എസ് ഒ പദവി ലഭിച്ചത്.

മികച്ച ഓഫീസ് സംവിധാനം, ആധുനിക രീതിയിൽ സജ്ജീകരിച്ച റെക്കോർഡ് റൂം, പൊതുജനങ്ങൾക്ക് കൃത്യതയാർന്ന സേവനം, പദ്ധതി നിർവഹണത്തിലും തുക വിനിയോഗത്തിലുമുള്ള മികവ്, കെട്ടിട നികുതി പിരിവ്,

സാമൂഹ്യ സുരക്ഷാ പെൻഷനുകൾ 30 ദിവസത്തിനുള്ളിൽ പരിശോധിച്ച് തീരുമാനം എടുക്കൽ, ബഡ്സ് സ്കൂൾ, ഗ്യാസ് ക്രിമിറ്റോറിയം എന്നിവയുടെ നിർമ്മാണം, ഘടക സ്ഥാപനങ്ങളുടെ നടത്തിപ്പിലുള്ള ജാഗ്രത, ഫയലുകൾ കൈകാര്യം ചെയ്യുന്നതിലുള്ള കാര്യക്ഷമത തുടങ്ങിയ ഘടകങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമം കൊണ്ടാണ് പഞ്ചായത്തിന് ഐഎസ്ഒ അംഗീകാരം നേടിയെടുക്കാൻ ആയതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ രമണി പറഞ്ഞു.

Advertisment