Advertisment

വയോജന ദിനാചരണത്തിന്റെ ഭാഗമായി സൗഹൃദവേദി വാർഷികവും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും നടത്തി

New Update

കല്ലടിക്കോട്:  തച്ചമ്പാറ ദേശീയ ഗ്രന്ഥശാല വയോജന സൗഹൃദവേദി വാർഷികവും ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും ഗ്രന്ഥശാല ഹാളിൽ സംഘടിപ്പിച്ചു. മണ്ണാർക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് എം.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയതു.

Advertisment

publive-image

തച്ചമ്പാറ പഞ്ചായത്ത് ആയ്യൂർവേദ വിഭാഗം ഡോ.പി.വനജ ജീവിത ചര്യകളും വയോജനങ്ങളും എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. വയോജനവേദി പ്രസിഡണ്ട് ഡോ.വി.എസ്സ്.സുനിൽ രാജ് അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രൻ തച്ചമ്പാറ വാർഷിക റിപ്പോർട്ടും എം.ടി.ഉണ്ണികൃഷ്ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

കെ.ഹംസ, എം.നാരായണൻകുട്ടി, സി.കെ.കുഞ്ഞുമുഹമ്മദ്, ഏ.ജെ.ഗ്രേസി, ടി.ഒ.കൊച്ചു കുഞ്ഞ്, ബിനോയി, എം.എൻ.രാമകൃഷ്ണപിള്ള, കെ.കെ.നാരായണൻ, സി.ജെ.അബ്രഹാം, പി.കെ.ജയപ്രകാശ്, ജോൺ സോളമൻ, വി.പത്മനാഭൻ, കെ.വി.ചാക്കോ, കെ.അയ്യപ്പൻ കുട്ടി, എം.ജയകുമാരൻ, കെ.പി.ശിവദാസൻ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ജോൺ സോളമൻ(പ്രസിഡണ്ട്) ഒ.നൗഷാദ് (വൈസ്.പ്രസിഡണ്ട്) എം.രാജഗോപാലൻ (സെക്രട്ടറി) വി.പത്മനാഭൻ (ജോയിൻറ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Advertisment