Advertisment

നിരാലംബ കുടുംബത്തിന് തണൽ ചാരിറ്റിയുടെ സ്വപ്നസദനം കൈമാറി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  പ്രവാസി മലയാളികളുടെ കൂട്ടായ്മ ജിദ്ദ തണൽ ചാരിറ്റിയുടെ രണ്ടാമത് സ്വപ്ന സദനം നിരാലംബ കുടുംബത്തിന് കൈമാറി. പാലക്കാട് ജില്ലയിലെ കുനിശ്ശേരി സ്വദേശി ഷാഹുൽ ഹമീദിനും കുടുംബത്തിനുമാണ് വീട് നൽകിയത്.

Advertisment

publive-image

ഗൃഹനാഥൻ അപകടത്തിൽ പരിക്കേറ്റ്കഴിയുന്ന, 3 പെൺകുട്ടികൾ മാത്രമുള്ള കുടുംബത്തിന്റെ അവസ്ഥ തണൽ ചാരിറ്റിയുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് വീട് നിർമ്മിച്ച് നൽകിയത്. ചടങ്ങിൽ ആലത്തൂർ എം എൽ എ എം.ഡി പ്രസേനൻ താക്കോൽദാനം നിർവഹിച്ചു.

സാമൂഹിക പ്രതിബദ്ധതയുള്ള പ്രവാസി സംഘടന എന്ന നിലയില്‍ നാട്ടിലെ ജനങ്ങള്‍ക്ക് അനുഭവപ്പെടുന്ന ദുരിതങ്ങളിലും , പ്രയാസങ്ങളിലും, ദുരന്തങ്ങളിലും അവരെ സഹായിക്കുവാന്‍ പലപ്പോഴായി മുന്നിട്ടിറങ്ങിയ കൂട്ടായ്മയാണ് തണൽ.

രോഗദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാന്‍ സാമ്പത്തിക സഹായങ്ങൾ നൽകാറുണ്ട്. തണൽ ചാരിറ്റി കേരള കോർഡിനേറ്റർ സക്കീർ ഹാജി, ജീവകാരുണ്യ പ്രവർത്തകൻ ഷെമീർ ചീരക്കുഴി, ഹക്കിം കുനിശ്ശേരി, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Advertisment