സ്‌കൂളിന് പുറത്ത് പ്രാദേശിക യോഗം സംഘടിപ്പിച്ച് ‘ഒത്തൊരുമ’യിലൂടെ വിദ്യാലയ ശാക്തീകരണം

സമദ് കല്ലടിക്കോട്
Friday, January 11, 2019

തിരുവിഴാംകുന്ന്:  ഗ്രാമീണ മേഖലയായ തിരുവിഴാംകുന്ന് പ്രദേശത്തെ രക്ഷിതാക്കളുടെ സൗകര്യം കണക്കിലെടുത്ത് തിരുവിഴാംകുന്ന് സി പി എ യു പി സ്‌കൂളിലെ പ്രാദേശികമായി നടത്തിയ പി. ടി എ രക്ഷിതാക്കൾക്കും നാട്ടുകാർക്കും നവ്യാനുഭവമായി.

തീർത്തും തുറന്ന വേദിയിൽ സംഘടിപ്പിച്ച പി ടി എ യോഗത്തിൽ വാർഡ് മെമ്പർ ദീപ ഷിന്റോ പിടി എ പ്രസിഡന്റ് ഷെമീർ ഹെഡ്മാസ്റ്റർ ജയപ്രകാശ് മാനേജർ ശിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു.

തുടർന്നുള്ള ദിവസങ്ങൾ മുറിയക്കണ്ണി , മാളികുന്ന് , തിരുവിഴാംകുന്ന് പ്രദേശങ്ങളിലും യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.

×