Advertisment

പാലക്കാട് ജില്ലയിൽ കള്ള് ഷാപ്പ് ലേലം നടക്കുന്നു

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്:  കോവിഡ് 19- സുരക്ഷയുടെ നടപടിയോടെ പാലക്കാട് ജില്ലയിൽ കള്ള് ഷാപ്പ് ലേലം നടക്കുന്നു. നിലവിലുണ്ടായിരുന്ന സംവിധാനത്തിൽ മാറ്റം വരുത്തി ടെണ്ടർ വിളിക്കുകയാണ് ചെയ്തത്.

Advertisment

publive-image

യാക്കര സുമംഗലി ഓഡിറ്റോറിയത്തിൽ ഒരുക്കിയ എക്സൈസ് സംവിധാനത്തിലേക്ക് സീലുവെച്ച ടെണ്ടർ നൽകാം. ഓരോരുത്തർക്ക് മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളൂ. കൈ കഴുകാനുള്ള സംവിധാനം ഓഡിറ്റോറിയത്തിനു മുമ്പിൽ ഒരുക്കിയിട്ടുണ്ട്.

publive-image

കൂടുതൽ ആളുകൾ നിൽക്കുന്നിടത്തു നിന്നും പോലീസ് അവരെ നീക്കം ചെയ്യുന്നുണ്ട്. വൻ പോലീസ് - എക്സൈസ് സന്നാഹം ഓഡിറ്റോറിയത്തിനകത്തും പുറത്തും നിലയുറപ്പിച്ചിട്ടുണ്ട്.

യൂത്ത് കോൺഗ്രസ്സ്, യുവമോർച്ച, ലീഗ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യുവമോർച്ചയും ലീഗും താനേ പിരിഞ്ഞു പോയി.

publive-image

പ്രതിഷേധങ്ങളിൽ ആളുകൾ വളരെ കുറവായിരുന്നെന്ന് പരിസരത്തെ കച്ചവടക്കാരും - ഓഡിറ്റോറിയത്തിനു സമീപം നിന്നവരും പറഞ്ഞു.

Advertisment