Advertisment

ദേശീയ പണി മുടക്ക് വിജയിപ്പിക്കുക: സ്വതന്ത്ര ട്രേഡ് യൂണിയനുകളുടെയും സർവ്വീസ് സംഘടനകളുടെയും സംഘാടക സമിതി രൂപീകരിച്ചു

New Update

പാലക്കാട്: 2020 ജനുവരി 8 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് വിളിച്ച് ചേർത്ത സ്വതന്ത്ര ട്രേഡ് യൂണിയനുകളുടെയും സർവ്വീസ് സംഘടനകളുടെയും സംയുക്ത സംഘാടക സമിതി രൂപീകരിച്ചു.പാലക്കാട് ജില്ലാ തല രൂപീകരണ കൺവെൻഷൻ പാലക്കാട്ടെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ എം സുലൈമാൻ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

എഫ് ഐ ടി യു ദേശീയ കമ്മിറ്റിയംഗം പി. ലുഖ്മാൻ പാലക്കാട് അധ്യക്ഷത വഹിച്ചു. എ ഐ ടി യു സി സി ഐ ജില്ല പ്രസിഡണ്ട് ജോയ് പീറ്റർ, കെ എസ് ടി എം ജില്ല സെക്രട്ടറി ഫാറൂഖ് ഓടന്നൂർ, ടൈലറിംഗ് ആന്റ് ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ ജില്ല പ്രസിഡണ്ട് ബാബു തരൂർ. കെ എസ് ഇ എം ജില്ല പ്രസിഡണ്ട് സലീം മുണ്ടൂർ , കേരള ആർട്ടിസാൻസ് യൂണിയന്റെ മുൻ സംസ്ഥാന നേതാവും,

ബിൽഡിംഗ് ആന്റ് കൺസ്ട്രക്ഷൻ ലേബേർസ് യൂണിയന്റെ സംസ്ഥാന കമ്മിറ്റിയംഗവുമായ ഭാസ്ക്കരൻ പറളി, ഓട്ടോമൊബൈയിൽ വർക്കേഴ്സ് ആന്റ് ഡ്രൈവേർസ് യൂണിയൻ ജില്ലാ കൺവീനർ മണികണ്ഠൻ, കേരള സ്ക്രാപ്പ് വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡണ്ട് ഗണേഷ് ,ആസിയാറസ്സാഖ്, സൈഫുദ്ദീൻ, സൈറ ബാനു എന്നിവർ ആശംസ നേർന്ന് സംസാരിച്ചു.

എ എസ് ഇ ടി ജില്ലാ പ്രസിഡണ്ട് അഷ്റഫ് സ്വാഗതവും, എഫ് ഐ ടി യു ജില്ലാ സെക്രട്ടറി അസ്സീസ് ആലത്തൂർ നന്ദിയും പറഞ്ഞു. "ഫോറം ഫോർ ട്രേഡ് യൂണിയൻ ആന്റ് അസ്സോസിയേഷൻ " പാലക്കാട് ജില്ല സംഘാടക സമിതി രൂപീകരിച്ചു.

കെ സി നാസർ (രക്ഷാധികാരി)P. ലുഖ്മാൻ (ചെയർമാൻ ), കെ കെ ബഷീർ വല്ലപ്പുഴ, എം സുലൈമാൻ (വർക്കിംഗ്‌ ചെയർമാൻമാർ ), കരീം പറളി, ഷക്കീർ ഹുസൈൻ ആലത്തൂർ, ജോയി പീറ്റർ,അഷ്റഫ്. (ജനറൽ കൺവീനേഴ്‌സ് ), സലാഹുദ്ദീൻ,MN ഭാസ്ക്കരൻ,ബാബു തരൂർ, അബ്ദുൾ കാദർ എന്ന മുത്തു മണ്ണാർക്കാട്, ചന്ദ്രൻ പുതുക്കോട്, സലീം മുണ്ടൂർ, ഗണേഷ് പറളി, മൂസ്സ കരിങ്കലത്താണി, നൂർജഹാൻ തോണിപ്പാടം, റസ്സാഖ്(കൺവീനേഴ്‌സ്).

Advertisment