Advertisment

ജീവൻ രക്ഷക്കായി മികച്ച സേവകരെ ഒരുക്കാനുള്ള വ്യവസ്ഥാപിത യത്നവുമായി 'ട്രോമാ കെയർ സൊസൈറ്റി പാലക്കാട്'

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  പാലക്കാട് ജില്ലയിൽ വാഹനാപകടങ്ങളിൽ പെടുന്നവർക്ക് അടിയന്തര രക്ഷാപ്രവർത്തനം നടത്തുവാൻ തക്കവിധത്തിലുള്ള വിദഗ്ധരായ വളണ്ടിയർമാരെ സൃഷ്ടിച്ചുകൊണ്ട് അപകട മരണങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തിനുവേണ്ടി 'ട്രോമാ കെയർ സൊസൈറ്റി പാലക്കാട്' എന്ന സംഘടന രൂപീകരിച്ചു.

Advertisment

സംഘടനയുടെ പ്രസിഡന്റായി ചഷിൽ കുമാർ (വരദം ഉണ്ണി), സെക്രട്ടറിയായി സന്ദീപ്. എസ് എന്നിവരെ തെരഞ്ഞെടുത്തു. സജ,സുനിത, കണ്ണൻ, കമലേഷ്, ശ്യാം ശേഖർ എന്നിവരാണ് മറ്റു ഭാരവാഹികൾ. അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലോ, ഡോക്ടറുടെ അടുക്കലോ എത്തിക്കുന്നതിനിടയിലുള്ള നിർണായക സമയത്താണ് സാധാണ പ്രഥമ ശുശ്രൂഷ നല്‍കാറുള്ളത്.

publive-image

ഒരു വ്യക്തിയുടെ ആരോഗ്യത്തിന്‍െറ നില അപകടമാവുന്ന ഏതു സന്ദര്‍ഭത്തിലും പ്രഥമ ശുശ്രൂഷ ആവശ്യമായി വന്നേക്കാം. പരിശീലനം ലഭിച്ച വ്യക്തികളുടെ അഭാവം മൂലം നിരവധി അപകട മരണങ്ങളാണ് ദിനംപ്രതി സംഭവിക്കുന്നത്.

അപകട സ്ഥലത്തുനിന്ന് ഉചിതമായി ഹോസ്പിറ്റലിലേക്ക് ദ്രുത ഗതിയിൽ എത്തിക്കുക, പറ്റുമെങ്കിൽ പ്രഥമ ശുശ്രൂഷ നൽകുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നതിലൂടെ പരുക്കേറ്റ ആളുടെ വിലപ്പെട്ട ജീവൻ രക്ഷിക്കുവാൻ സാധിക്കും. ഇത്തരത്തിലുള്ള ജീവൻ രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ട്രോമാ വളണ്ടിയർമാരെ സൃഷ്ടിക്കുക എന്നതാണ് സംഘടനയുടെ പ്രഥമ ലക്ഷ്യം.

ഇതിനായി ജനപങ്കാളിത്തത്തോടെ പരിപാടികൾ സംഘടിപ്പിക്കും.പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും സ്കൂൾ, കോളേജ്, ക്ളബുകൾ, സന്നദ്ധ സംഘടനകൾ, സമൂഹത്തിലെ വിവിധ മേഖലകളിലെ വ്യക്തികൾ എന്നിങ്ങനെയുള്ളവരിൽ നിന്നും സേവന സന്നദ്ധരായവരെ കണ്ടെത്തുകയും അവർക്ക് പരിശീലനം നൽകിക്കൊണ്ട് ഒരു അപകടം നടന്നാൽ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഉത്തമ ബോധവാൻമാരാക്കും.

പോലീസ് ഉദ്യോഗസ്ഥർ, ആർ ടി ഒ, പ്രഗത്ഭരായ ഡോക്ടർമാർ, മാനേജ്മെന്റ് പ്രഫഷണൽസ് എന്നിവരുടെ സഹകരണത്തോടെയായിക്കും പരിശീലന പരിപാടികൾ. പരിശീലനം നേടുന്ന എല്ലാ സന്നദ്ധ പ്രവർത്തകരുടെയും വസ്‌തുതാ വിവരങ്ങൾ സൂക്ഷിക്കുകയും അവശ്യഘട്ടത്തിൽ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.

പാലക്കാട് ജില്ലയിൽ ഒരു വർഷം പരിശീലനം സിദ്ധിച്ച ആയിരക്കണക്കിന് ട്രോമാ വളണ്ടിയർമാരെ സൃഷ്ടിക്കുന്നതിനുവേണ്ടി സംഘടന പരിശ്രമിക്കുമെന്ന് ചുമതലയേറ്റ ഭാരവാഹികൾ പറഞ്ഞു.

Advertisment