Advertisment

വിജയ വിളംബരമായി യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:  ലോക്സഭാ തെരഞ്ഞെടുപ്പിൽ വി.കെ.ശ്രീകണ്ഠന്റെ വിജയം ഉറപ്പാക്കുമെന്ന പ്രഖ്യാപനവുമായി നടന്ന മണ്ണാർക്കാട് നിയോജകമണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ടി.എ.സലാം അധ്യക്ഷനായി.

Advertisment

ഷാഫി പറമ്പിൽ എം.എൽ.എ, സ്ഥാനാർത്ഥി വി.കെ.ശ്രീകണ്ഠൻ, കെ.പി.സി.സി സെക്രട്ടറി പി.ജെ.പൗലോസ്, മുസ് ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തിൽ അബ്ദുള്ള, പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മരക്കാർ മാരായമംഗലം, കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ജോസഫ്, യു.ഡി.എഫ് മണ്ഡലം കൺവീനർ പി.സി.ബേബി,

എൻ.ഹംസ, പി.അഹമ്മദ് അഷറഫ്, വി.ഡി.ജോസഫ്, പി.ആർ.സുരേഷ്, വി.വി.ഷൗക്കത്തലി, ടി.എ.സിദ്ദീഖ്, ജോഷി ജോർജ്, കല്ലടി അബൂബക്കർ, സി.അച്യുതൻ നായർ, എ.അയ്യപ്പൻ, റഷീദ് ആലായൻ, എം.ആർ.സത്യൻ, പി.കോയക്കുട്ടി, കെ.ബാലു, സി.മുഹമ്മദ് ബഷീർ, വി.സ്റ്റാൻലി, ഷിബു സിറിയക് പ്രസംഗിച്ചു.

കൺവെൻഷനിൽ വെച്ച് എൻ.സി.പി നേതാവ് പി.പി.ഏനു പാർട്ടിവിട്ടു വി.കെ.ശ്രീകണ് ഠന് പിന്തുണ പ്രഖ്യാപിച്ചു. ടി.എ.സലാം (ചെയർമാൻ), വി.വി.ഷൗക്കത്തലി (കൺവീനർ), പി.ആർ.സുരേഷ് (ട്രഷറർ) എന്നിവർ ഭാരവാഹികളായി 501 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചു.

Advertisment