Advertisment

യു ഡി എഫ് കുറ്റവിചാരണ യാത്ര 22 ന് മണ്ണാർക്കാട്ട്

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:  "കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ" യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 19 മുതൽ 25 വരെ നടത്തുന്ന

കുറ്റവിചാരണ യാത്രക്ക് 22 ന് മണ്ണാർക്കാട് നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും.

Advertisment

രാവിലെ 10 ന് ഷോളയൂരിൽ നിന്നാരംഭിക്കുന്ന ജാഥ ചാവടിയൂർ, ഗൂളിക്കടവ്, തെങ്കര, മണ്ണാർക്കാട് ടൗൺ, കുമരംപുത്തൂർ, കോട്ടോപ്പാടം, അലനല്ലൂർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം തച്ചനാട്ടുകര ചെത്തല്ലൂരിൽ സമാപിക്കും.

publive-image

കുറ്റവിചാരണ യാത്രയും 17, 18 തീയ്യതികളിൽ അട്ടപ്പാടി മേഖലയിലും 20, 21 തീയ്യതികളിൽ മണ്ണാർക്കാട് മേഖലയിലും വി.കെ.ശ്രീകണ്ഠൻ എം.പിയുടെ പര്യടന പരിപാടിയും വിജയിപ്പിക്കാൻ യു.ഡി.എഫ് മണ്ഡലം നേതൃയോഗം തീരുമാനിച്ചു.9ന് പഞ്ചായത്ത്- മുനിസിപ്പൽ യു.ഡി.എഫ് നേതൃയോഗങ്ങൾ നടത്തും.ജില്ലാ ചെയർമാൻ എ.രാമസ്വാമി ഉദ്ഘാടനം ചെയ്തു.

മണ്ഡലം യു.ഡി.എഫ് ചെയർമാൻ ടി.എ.സലാം അധ്യക്ഷനായി. ജില്ലാ കൺവീനർ കളത്തിൽ അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി.  മണ്ഡലം കൺവീനർ പി.സി.ബേബി,മുസ് ലിം ലീഗ് ജില്ലാ ഭാരവാഹികളായ എൻ.ഹംസ, കല്ലടി അബൂബക്കർ, ടി.എ.സിദ്ദീഖ്, റഷീദ് ആലായൻ, പൊൻപാറ കോയക്കുട്ടി, ഡി. സി.സി സെക്രട്ടറിമാരായ പി.അഹമ്മദ് അഷ്റഫ്, പി.ആർ.സുരേഷ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് വി.വി.ഷൗക്കത്തലി,

കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വി.സ്റ്റാൻലി, ആർ.എസ്.പി താലൂക്ക് സെക്രട്ടറി എ. അയ്യപ്പൻ, സി.എം.പി സംസ്ഥാന സമിതി അംഗം എം.ഹംസ, കറൂക്കിൽ മുഹമ്മദലി, എം.മമ്മദ്ഹാജി, കെ.ആലിപ്പുഹാജി, എം.പി.എ.ബക്കർ, കെ.ഹംസ,ഹമീദ് കൊമ്പത്ത്, ടി.ഹം സ, റഷീദ് മുത്തനിൽ, എം.കെ.ബക്കർ, ഹുസൈൻ കളത്തിൽ, ടി.കെ.മരക്കാർ, എ.മുഹമ്മദലി, ബഷീർ തെക്കൻ, പാറശ്ശേരി ഹസ്സൻ,

പി.മുഹമ്മദലി അൻസാരി, കെ.സി.അബ്ദുറഹ്മാൻ, കെ.വേണുഗോപാൽ, എം.ജെ.തോമസ്, പി. മുത്തു, പി.കെ.സൂര്യകുമാർ, പി.കൊച്ചുനാരായണൻ,പി.ഖാലിദ്, പ്രേംകുമാർ, പി.കൃഷ്ണകുമാർ, ടി.സതീഷ്കുമാർ, വി.ഡി.വേണുഗോപാൽ, ടി.സക്കീർ, ഉമ്മർ മനച്ചിതൊടി, ടി.കെ.ഫൈസൽ, റഫീഖ് കുന്തിപ്പുഴ, ഷമീർ പഴേരി, സി.കെ.അബ്ദുറഹ്മാൻ, ടി.കെ.ഇപ്പു, എ.വി.മത്തായി, രാധാകൃഷ്ണൻ, ഇ.ശശിധരൻ, എസ്. രാമൻകുട്ടി, ജലീൽ, നസീഫ് അലനല്ലൂർ സംബന്ധിച്ചു.

Advertisment