Advertisment

യുവത്വം നീതിയുടെ സംസ്ഥാപനത്തിനായി വിനിയോഗിക്കണം: ഉമർ ആലത്തൂർ

New Update

പാലക്കാട്:  പുതുതലമുറ തങ്ങളുടെ ചെറുപ്പം നീതിയുടെ സംസ്ഥാപനത്തിനായി വിനിയോഗിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ.കഴിവുകളെ നന്മക്കു വേണ്ടി ഉപയോഗപ്പെടുത്തുകയും അരികുവത്ക്കരിക്കപ്പെട്ടവന് കാരുണ്യത്തണലേകാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

എസ്.ഐ.ഒ, ജി.ഐ.ഒ ജില്ല കമ്മിറ്റികൾ സംയുക്തമായി ഫൈൻ സെൻററിൽ സംഘടിപ്പിച്ച ഹയർ സെക്കൻഡറി കോൺഫറൻസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തെ ആത്മാഭിമാനത്തോടെ പ്രവർത്തന പഥത്തിൽ പ്രതിനിധീകരിക്കണം. നമ്മൾ നേടുന്ന വിജ്ഞാനീയത്തെ ഇത്തരത്തിൽ പ്രായോഗികമാക്കാൻ കഴിയേണ്ടതുണ്ടെന്നം അദ്ദേഹം കൂട്ടിചേർത്തു.

എസ്.ഐ.ഒ ജില്ല പ്രസിഡൻറ് ഷമീർ ബാബു അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു.വിവിധ സെഷനുകളിലായി ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സമിതിയംഗം സഫിയ ശറഫിയ്യ, ജി.ഐ.ഒ സംസ്ഥാന സമിതിയംഗം നസ്റിൻ പി നസീർ ,പ്രമുഖ കെ.വി ഖാലിദ്, പ്രമുഖ മോട്ടിവേഷൻ സ്പീക്കർ സൗമ്യ എം.സ് എന്നിവർ സംബന്ധിച്ചു.

സമാപന സെഷന് ജി.ഐ. ജില്ലാ പ്രസിഡൻ്റ് സുഹദഅധ്യക്ഷത വഹിച്ചു. എസ്.ഐ ഓ സംസ്ഥാന സെക്രട്ടറി സമാപനം നിർവഹിച്ചു.ബഷീർ പുതുക്കോട്, സക്കീന ബാനു, സമദ്, നബീൽ, സാദിഖ്, തബ്സിo ഷാഹിൻ, ഹിബ എന്നിവർ സംസാരിച്ചു.

മുഹ്സിൻ, സാബിർ, സെബിൻ, മുഫീദ്, സുമയ്യ സുലൈമാൻ, ഹിബ, റശീദ ഷക്കീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. രണ്ട് വർഷമായി സംഘ്പരിവാർ ഗുണ്ടകൾ കാണാതാക്കിയ ജെ.എൻ.യു വിദ്യാർത്ഥി നജീബ് അഹമ്മദിന് നീതി ആവശ്യപ്പെട്ട് പരിപാടിക്കു ശേഷം ടൗൺ സ്റ്റാന്റിന് പരിസരത്ത് ഐക്യദാർഢ്യ സംഗമവും നടന്നു.

Advertisment