യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് തബ്ഷീറക്ക്

സമദ് കല്ലടിക്കോട്
Sunday, April 14, 2019

കല്ലടിക്കോട്:  കല്ലടിക്കോട് എ. യു.പി. സ്‌കൂള്‍ ഏഴാം തരം വിദ്യാര്‍ത്ഥിനിയായ തബ്ഷീറക്ക് യു.എസ്.എസ് സ്‌കോളര്‍ഷിപ്പ്. മദ്രസ-സ്‌കൂള്‍തല വൈജ്ഞാനികമത്സരങ്ങളില്‍ മികച്ച വിജയം കരസ്ഥമാക്കാറുള്ള മിടുക്കി കൂടിയാണ് തബ്ഷീറ.കെ. അദ്ധ്യാപകനായ അർഷദിന്റെയും ബാസിമയുടെയും മകളാണ്.

പഠനമികവിന്റെ തെളിവെന്ന നിലയ്ക്ക് പൊതുവിദ്യാലയങ്ങൾ വലിയ പ്രാധാന്യത്തോടെ കാണുന്നതും സംസ്ഥാനത്ത് ആയിരക്കണക്കിന് കുട്ടികൾ എല്ലാ വർഷവും പങ്കെടുക്കുന്നതുമായ പരീക്ഷയാണ് യു.എസ്.എസ്. സ്കോളർഷിപ്പ് പരീക്ഷ. കുട്ടികൾ നീണ്ട തയ്യാറെടുപ്പ് ഈ പരീക്ഷക്കായി നടത്തുന്നു.

ഈഅദ്ധ്യയന വർഷത്തിലും യു.എസ്.എസ്. നേട്ടം കല്ലടിക്കോട് എ.യു.പി.സ്‌കൂളിനു നേടിക്കൊടുത്ത വിദ്യാർത്ഥിനി തബ്ഷീറയെ അനുമോദിക്കുന്നതായി പ്രധാന അധ്യാപിക പി.ശോഭന ടീച്ചർ പറഞ്ഞു.

×