Advertisment

വി.കെ.ശ്രീകണ്ഠന് കോട്ടോപ്പാടത്ത് ഉജ്ജ്വല സ്വീകരണം. എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

New Update

മണ്ണാർക്കാട്:  പാലക്കാട് ലോക്സഭാ മണ്ഡലം നിയുക്ത എം.പി വി.കെ.ശ്രീകണ്ഠന് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവേശോജ്ജ്വല സ്വീകരണം നൽകി. ചരിത്ര ഭൂരിപക്ഷത്തിന് നന്ദി പറയാൻ വൈകിട്ട് ഏഴ് മണിയോടെ കോട്ടോപ്പാടത്തെത്തിയ നിയുക്ത എം.പിയെ നൂറ് കണക്കിന് യു.ഡി.എഫ് പ്രവർത്തകർ ജില്ലാ - മണ്ഡലം നേതാക്കളുടെ നേതൃത്വത്തിൽ ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെയും പടക്കങ്ങൾ പൊട്ടിച്ചും ഹർഷാരവങ്ങൾ മുഴക്കിയും സ്വീകരണസ്ഥലത്തേക്ക് ആനയിച്ചു.

Advertisment

publive-image

സ്വീകരണ പൊതുയോഗത്തിൽ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ പാറശ്ശേരി ഹസ്സൻ അധ്യക്ഷനായി.മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാടിന്റെ സമഗ്ര വികസനത്തിനായി എം.പി എന്ന നിലയിൽ കാര്യക്ഷമമായി പ്രവർത്തിക്കുമെന്നും മണ്ണാർക്കാട് മണ്ഡലത്തിലെ സമ്മതിദായകർ നൽകിയ അകമഴിഞ്ഞ പിന്തുണയാണ് വിജയത്തിന് നിദാനമായതെന്നും സ്വീകരണത്തിനു നന്ദി പ്രകാശിപ്പിച്ച് വി.കെ.ശ്രീകണ്ഠൻ പറഞ്ഞു.

തന്നിൽ വിശ്വാസമർപ്പിച്ച ജനങ്ങളെ മറന്ന് മുന്നോട്ട് പോകാൻ കഴിയില്ലെന്നും ജനകീയ വിഷയങ്ങളിൽ ഇടപെടുന്നതിന് ഏത് സമയത്തും ഇടനിലക്കാരില്ലാതെ എന്നെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ മുസ് ലിം ലീഗ് വൈസ് പ്രസിഡണ്ട് എൻ.ഹംസ,സെക്രട്ടറിമാരായ കല്ലടി അബൂബക്കർ, ടി.എ.സിദ്ദീഖ്,റഷീദ് ആലായൻ, ഡി.സി.സി സെക്രട്ടറി പി.അഹമ്മദ് അഷ്റഫ്, യു.ഡി.എഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി.എ.സലാം, കൺവീനർ വി.വി.ഷൗക്കത്തലി, മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി സി.മുഹമ്മദ് ബഷീർ, ജില്ലാ പഞ്ചായത്തംഗം സി. അച്യുതൻ നായർ,യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഗഫൂർ കോൽക്കളത്തിൽ, യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ സി.ജെ.രമേഷ്,

പി.കൊച്ചുനാരായണൻ, പി.മുരളീധരൻ, എ.അസൈനാർ, ഹമീദ് കൊമ്പത്ത്, ടി. തങ്കച്ചൻ,റഷീദ് മുത്തനിൽ, പൂതാനി നസീർബാബു, വി. ഉണ്ണീൻകുട്ടി, നാസർ പുളിക്കൽ, പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.പി. ഉമ്മർ,ഷിഹാബ് കുന്നത്ത്,ടി.കെ. ഇപ്പു ,കെ.ടി.അബ്ദുള്ള,റഫീഖ്‌ കൊങ്ങത്ത്,ഉമ്മർ മനച്ചിത്തൊടി പ്രസംഗിച്ചു. തെങ്കര, കുമരംപുത്തൂർ, അലനല്ലൂർ എന്നിവിടങ്ങളിലും നിയുക്ത എം.പിക്ക് സ്വീകരണം നൽകി.

Advertisment