Advertisment

വാളയാർ കേസ്: ജുഡീഷ്യൽ അന്വേഷണം പ്രതികളെയും പോലീസിനെയും സംരക്ഷിക്കാൻ വേണ്ടി മാത്രം: ബിജെപി

New Update

വാളയാര്‍ കേസിന്റെ അന്വേഷണത്തിലോ പ്രോസിക്യൂഷന്‍ ഘട്ടത്തിലോ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള മന്ത്രിസഭാ തീരുമാനം സംശയാസ്പദമാണ്.

Advertisment

പ്രതികളെ സംരക്ഷിക്കാനുള്ള അട്ടിമറി ശ്രമമാണിത്.കുറ്റക്കാരെ കണ്ടെത്തുകയെന്ന സദുദ്ദേശമാണ് സർക്കാരിനെങ്കിൽ പുനരന്വേഷണത്തിന് സിബിഐക്ക് ശുപാർശ ചെയ്തുകൂടേ? കുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടതും അതായിരുന്നില്ലേ?

publive-image

കുടുംബം ആവശ്യപ്പെട്ടാൽ സി ബി ഐ അന്വേഷണം ആവാം എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നതാണ്.

ചില സംഘടനാ നേതാക്കന്മാരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കാണുകയും അദ്ദേഹത്തിൻറെ കാലിൽ വീണതും കണ്ടതാണല്ലോ! ഇതേ സംഘടനയുടെ ആളുകളാണ് അപ്പീൽ ഫയൽ ചെയ്യാൻ വക്കീലിനെ ഏർപ്പാടാക്കിയത്.

എന്നാൽ അപ്പീൽ പരിശോധിച്ചാൽ സിബിഐ അന്വേഷണം എന്ന് മാത്രമല്ല പുനരന്വേഷണം തന്നെ ആവശ്യപ്പെട്ടിട്ടില്ല എന്ന് മനസ്സിലാവും. ഇതിൽ നിന്ന് ആരെല്ലാമാണ് ഗൂഢാലോചന നടത്തിയത് എന്ന് വളരെ വ്യക്തമാണ്.

അപ്പീലിൽ പുനരന്വേഷണം അല്ലെങ്കിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല എന്നത് മാതാപിതാക്കളുടെ അറിവോടുകൂടി ആണോ എന്ന് അവർ വ്യക്തമാക്കേണ്ടതാണ്. മാതാപിതാക്കൾ ആവശ്യപ്പെട്ടാൽ സിബിഐ അന്വേഷണത്തിന് പിന്തുണ നൽകാം എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കൊണ്ടു തന്നെ കേരള സർക്കാർ ഇത് ആവശ്യപ്പെടില്ല എന്നതും വ്യക്തമാണ്.

പുനരന്വേഷണം ആവശ്യപ്പെടാത്തതിൽ ദുരൂഹതയുണ്ട്. ചില സംഘടനാ നേതാക്കന്മാരുടെ ഗൂഡ ഉദ്ദേശവും സിപിഎമ്മിൻറെ ഗൂഢാലോചനയും ഇതോടെ പുറത്തുവന്നിരിക്കുകയാണ്.

ജുഡീഷ്യൽ കമ്മീഷൻ അന്വേഷണങ്ങളുടെയൊക്കെ ദയനീയ അവസ്ഥ നമ്മുടെ മുന്നിലുണ്ട്. ഖജനാവിൽ നിന്ന് പണം ചെലവായതല്ലാതെ എന്ത് ഗുണമാണ് ഇതുവരെ ലഭിച്ചതും, കാലാവധി നീട്ടിക്കൊടുത്തു കൊണ്ടേയിരിക്കുന്നതുമായ കമ്മീഷനുകളെക്കൊണ്ട് ഉണ്ടായത്‌?

ജുഡീഷ്യൽ അന്വേഷണത്തിന് കാലാവധി നിശ്ചയിച്ചിട്ടില്ല എന്നതും വിചിത്രമാണ്. പോലീസും പ്രോസിക്യൂഷനും വീഴ്ച വരുത്തിയെന്ന് സമ്മതിക്കുമ്പോൾ ഒരു അന്വേഷണവും കൂടാതെയാണ് പ്രോസിക്യൂട്ടർക്കെതിരെ നടപടി എടുത്തത്. ജുഡീഷ്യൽ അന്വേഷണം പ്രതികളെയും പോലീസിനെയും സംരക്ഷിക്കാൻ മാത്രമാണ് എന്ന ബിജെപി കരുതുന്നു.

പ്രതികൾക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ച ദിവസം തന്നെ ധൃതഗതിയിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സർക്കാർ, ഇരയ്ക്കൊപ്പമോ വേട്ടക്കാരനൊപ്പമോയെന്ന് വ്യക്തമാക്കേണ്ടതാണ്.

മുഖ്യമന്ത്രിയും, നിയമ മന്ത്രിയും പൊലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റി എന്ന് സമ്മതിച്ച് സാഹചര്യത്തിൽ സിബിഐ അന്വേഷണം അനിവാര്യമാണെന്ന് ഭാരതീയ ജനതാ പാർട്ടി കരുതുകയും ശക്തമായി ആവശ്യപ്പെടുകയും ചെയ്യുന്നു

Advertisment