Advertisment

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ചിത്രകാരികളുടെ കലാ ശിബിരം പാലക്കാട് സംഘടിപ്പിക്കുന്നു

New Update

പാലക്കാട്:   അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ചിത്രകലാ പരിഷത്തിലെ ചിത്രകാരികൾ ഒത്തുചേരുന്ന 'വനിതാ കലാശിബിരം' മാർച്ച് എട്ടിന് രാവിലെ 10 മണിയ്ക്ക് പാലക്കാട് ഗവൺമെൻറ് വിക്ടോറിയ കോളേജിൽ നടത്തുന്നു.

Advertisment

കേരള ചിത്രകലാ പരിഷത്ത് സംഘടിപ്പിക്കുന്ന പരിപാടി സ്ത്രീ ആശയാധിഷ്ടിത സന്ദേശങ്ങൾ കേന്ദ്രീകൃതമായിരിക്കും. സ്ത്രീകളോടുള്ള സാമൂഹിക വിവേചനവും അതിക്രമങ്ങളും ഏറി വരുന്ന സാഹചര്യത്തിൽ ഇത്തരം വിഷയിത്തിലൂന്നിയുള്ള രചനകളാണ് പ്രതീക്ഷിക്കുന്നത്.

publive-image

സ്ത്രീകൾക്ക് നേരെയുള്ളഅതിക്രമങ്ങൾ അവസാനിപ്പിക്കുക എന്നതും അന്താരാഷ്ട്ര വനിതാദിനാചരണം കലാശിബിരത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്നാണ്. വനിതാ ചിത്രകലാ കേമ്പിനോടനുബന്ധിച്ച് പെൺകുട്ടികൾക്ക് മാത്രമായി ഒരു പെയ്ന്റിംഗ് മത്സരം നടത്തുന്നുണ്ട്.

കിന്റെർ ഗാർഡെൻ മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികൾക്ക് വിവിധ ഗ്രൂപ്പുകളായി തിരിച്ചിരിച്ചാണ് മത്സരം. എല്ലാ മാസവും അംഗങ്ങൾക്ക് വേണ്ടി ചിത്രകലാ കേമ്പ് നടത്താറുണ്ട്.

കൂടാതെ കേരള ചിത്രകലാ പരിഷത്തിന്റെ പാലക്കാട് ജില്ലാ ഘടകം പ്രധാന ദിനങ്ങളുമായി ബന്ധപ്പെട്ട്, ക്രിസ്മസ്, ഓണം, വിഷു, തുടങ്ങിയ ആഘോഷ വേളകളിലും അവധിക്കാലത്തും പരിശീലന കളരികളും, ചിത്ര പ്രദർശനവും ചിത്രകലയുമായി ബന്ധപ്പെട്ട വിവിധ പരിപാടികളും സംഘടിപ്പിയ്ക്കാറുണ്ട്.

പങ്കെടുക്കുവാൻ താല്പര്യമുള്ള ചിത്രകാരികൾ 8304844183 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു

Advertisment