Advertisment

ഋതുഭേദങ്ങളുടെ കവി, മനുഷ്യ പക്ഷത്തു നിന്ന ഒരാൾ - വയലാർ അനുസ്മരണം ശ്രദ്ധേയമായി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:  കേരളീയ നവോത്ഥാനത്തിന്റെ ചാലകശക്തിയും കർമ ചൈതന്യത്തിന്റെ അദ്വിതീയ സ്പന്ദനവുമായിരുന്നു വയലാർ രാമവർമ്മ എന്ന് കുട്ടികൾ അനുസ്മരിച്ചു. മണ്ണാർക്കാട് ജി.എം.യു.പി സ്കൂളിലെ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലായിരുന്നു തികച്ചും ശ്രദ്ധേയമായി വയലാർ അനുസ്മരണം സംഘടിപ്പിച്ചത്.

Advertisment

publive-image

ജനഹൃദയങ്ങളെ അനവരതം സ്വാധീനിച്ച വയലാറിന്റെ സർഗ്ഗ സംഗീതം തൊട്ട് ബലികുടീരങ്ങൾ വരെയുള്ള

കവിതകളും ചലചിത്ര ഗാനങ്ങളും നാടക ഗാനങ്ങളും കോർത്തിണക്കിയാണ് സംഘാടകസമിതി കവിയുടെ ജീവിത ചക്രം ചിത്രീകരിച്ചത്.

പി.ടി.എ പ്രവർത്തക സമിതി അംഗം അബൂ വറോടൻ അനുസ്മരണ ചടങ്ങിന് നാന്ദി കുറിച്ചു. കീഴേടത്ത് രാധാകൃഷ്ണൻ, സിദീഖ് മച്ചിങ്ങൽ, നീലാംബരൻ മോളത്ത്, കെ.പി.അഷറഫ്, സൂസമ്മ ജോൺസൺ, പി.കെ ആശ, എം.എൻ കൃഷ്ണകുമാർ, പി. മനോജ് ചന്ദ്രൻ എന്നിവർ വയലാർ ഗാനങ്ങളുടെ ആലാപനം നടത്തി. ടി ആർ രാജശ്രീ സ്വാഗതവും, എം ഷഹനാസ് നന്ദിയും പറഞ്ഞു.

Advertisment