Advertisment

വയനാട് ചുരത്തിൽ കേബിൾ കാർ പദ്ധതി വരുന്നു.!

New Update

വയനാട്:  കോഴിക്കോട് ജില്ലകളിലെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനായി വയനാട് ചുരത്തിന് സമാന്തരമായി റോപ്പ് വേ യിലൂടെ കേബിൾ കാർ പദ്ധതി തയ്യാറാവുന്നു. അടിവാരം മുതൽ ലക്കിടി വരെ 3.675 കിലോമീറ്റർ ദൂരത്തിലാണ് നിർദ്ദിഷ്ട റോപ് വേ പദ്ധതി തയ്യാറാക്കുന്നത്.

Advertisment

മണിക്കൂറിൽ 400 പേർക്ക് യാത്ര ചെയ്യാവുന്നതും ആറ് സീറ്റുകൾ ഉള്ളതുമാണ് കേബിൾ കാർ.അടിവാരത്തിനും ലക്കിടിക്കും ഇടയിൽ നാൽപതോളം ടവറുകൾ സ്ഥാപിച്ചാണ് റോപ്പ്‌വേ തയ്യാറാക്കുന്നത്.

publive-image

15 മിനിറ്റ് മുതൽ 20 മിനിറ്റ് വരെയുള്ള സമയത്തിനുള്ളിൽ ഒരു വശത്തേക്കുള്ള യാത്ര പൂർത്തിയാക്കാനാവും.ചുരത്തിന്റെയും വനത്തിന്റെയും സൗന്ദര്യം ആസ്വദിക്കാനാവുന്ന കേബിൾ കാർ യാത്രകൾക്ക് കൂടി പ്രയോജനപെടുത്താം.

അതുവഴി വഴി ചുരത്തിലെ തിരക്കും കുറയ്ക്കാനാകും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും ആകർഷകവുമായ പദ്ധതിയാവും ചുരം റോപ്പ് വേ.

ലക്കിടിയിൽ അപ്പർ ടെർമിനലും അടിവാരത്ത് ലോവർ ടെർമിനലും ഉണ്ടാവും. അടിവാരം ടെർമിനലിനോട് അനുബന്ധിച്ച് പാർക്കിംഗ്, പാർക്ക്, മ്യൂസിയം കഫ്റ്റീരിയ, ഹോട്ടൽ ആംഫി തിയേറ്റർ, ഓഡിറ്റോറിയം തുടങ്ങിയവയും പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നു.

കോഴിക്കോട് വയനാട് ഡിടിപിസി, വയനാട് ചേംബർ ഓഫ് കൊമേഴ്സ്, മലബാർ ചേംബർ ഓഫ് കൊമേഴ്സ് തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ പിപിപി അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

ഇതിനായി 'സിയാൽ' മാതൃകയിൽ കമ്പനി രൂപീകരിക്കും പദ്ധതി സംബന്ധിച്ച് കോഴിക്കോട് കളക്ടറുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ യോഗം ചേർന്നു.യോഗത്തിൽ ഇരു ജില്ലകളിലെയും ഡിടിപിസി അധികൃതർ, ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ, വനം, റവന്യൂ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ടൂറിസം, വനം, റവന്യൂ വകുപ്പ് മന്ത്രിമാരുടെ സംയുക്ത യോഗത്തിൽ വിശദ പദ്ധതി അവതരിപ്പിക്കാനും അടുത്ത ആഴ്ച മുതൽ മുതൽ സർവേയും ഡിപി ആർ തയ്യാറാക്കുന്നതിനും യോഗത്തിൽ തീരുമാനമായി ആയി

Advertisment