Advertisment

'വയോജനം': തൃക്കടീരി ബി.ഇ.എം. യു പി സ്കൂളിന്റെ വീഡിയോ ആൽബം അന്താരാഷ്‌ട്ര വയോജന ദിനത്തിൽ പുറത്തിറങ്ങും

New Update

ഒറ്റപ്പാലം:  വയോജന സംരക്ഷണത്തിന്റെ ധാർമിക ബാധ്യത ഓർമപ്പെടുത്തിയും വയോജനങ്ങളുടെ ആശങ്കകളിലേക്കും പ്രശ്‌നങ്ങളിലേക്കും ശ്രദ്ധ ക്ഷണിക്കുന്നതിനും തൃക്കടീരി ബി.ഇ.എം. യു പി സ്കൂൾ 'വയോജനം' എന്ന പേരിൽ വീഡിയോ സംഗീത ആൽബം തയ്യാറാക്കുന്നു.

Advertisment

publive-image

കുട്ടികളുടെ പങ്കാളിത്തത്തിൽ നിർമിക്കുന്ന വയോജനം ഗാനോപഹാരം അന്താരാഷ്ട്ര വയോജന ദിനത്തിൽ ഓൺലൈൻ മാധ്യമങ്ങളിൽ കൂടി പ്രക്ഷേപണം ചെയ്യും.കവയത്രി സിജിഷാഹുൽ ചിറ്റാർ എഴുതിയ വരികൾക്ക് റജീബ് അരീക്കോട് സംഗീതം നൽകിയിരിക്കുന്നു. ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നാരായണൻ കുട്ടി നിര്‍വഹിച്ചു.

ജീവിതത്തിന്റെ വസന്തകാലം മുഴുവൻ കുടുംബത്തിനും സമൂഹത്തിനുമായി വിനിയോഗിച്ചവര്‍ക്ക് ജീവിത സായാഹ്നത്തില്‍ ആവശ്യമായ പരിചരണവും സഹാനുഭൂതിയും ലഭിക്കുന്നില്ല. ജീവന് തുല്യം സ്‌നേഹിച്ചു വളര്‍ത്തി വലുതാക്കിയ മക്കള്‍ തന്നെ അവരെ അധികപ്പറ്റായി കാണുകയും വഴിയോരങ്ങളിലും വൃദ്ധമന്ദിരങ്ങളിലും തള്ളുകയുമാണ്.

publive-image

മുതിർന്ന പൗരന്മാർ സമൂഹത്തിന് വിലപ്പെട്ട സമ്പാദ്യമാണെന്ന തിരിച്ചറിവ് സൃഷ്ടിച്ചെടുക്കണം.പൊതു വിദ്യാലയത്തിലെ കുട്ടികളുടെ ഈ ഉദ്യമത്തെ പ്രശംസിക്കുന്നതായി പ്രസംഗകർ പറഞ്ഞു.

പ്രധാനധ്യാപിക ഷീബ,വീൽചെയർ മോട്ടിവേറ്റർ ഗണേഷ്കൈലാസ്, സമദ് കല്ലടിക്കോട്, രഞ്ജു പരിയാരത്ത്, ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു. അധ്യാപികമാരായ ഷോളി, സാനിയ എന്നിവരും സ്കൂളിലെ നല്ലപാഠം വിദ്യാര്‍ഥികളുമാണ് ഗാനോപഹാരം ഒരുക്കുന്നത്.

Advertisment