Advertisment

'വയോജനം' തൃക്കടീരി ബി.ഇ.എം. യു പി സ്കൂളിന്റെ വീഡിയോ ആൽബം പ്രകാശിതമായി

New Update

ചെർപ്പുളശേരി:  വയോജനങ്ങളുടെ ആശങ്കകളിലേക്കും സങ്കീർണ്ണ നോവുകളിലേക്കും ശ്രദ്ധ ക്ഷണിക്കുന്ന തൃക്കടീരി ബി.ഇ.എം. യു പി സ്കൂൾ വീഡിയോ സംഗീത ആൽബം 'വയോജനം'രാജ്യാന്തര വയോജന ദിനത്തിൽ സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രകാശിതമായി.

Advertisment

publive-image

വൃദ്ധ ജന സംരക്ഷണത്തിന്റെ ധാർമിക ബാധ്യത ഓർമപ്പെടുത്തുന്ന, നൊമ്പരപ്പെടുത്തുന്ന ദൃശ്യങ്ങൾ കുട്ടികൾ തയ്യാറാക്കിയത് വീഡിയോ ആൽബത്തിന്റെ സംവിധായകൻ സമദ് കല്ലടിക്കോടിന്റെ സഹായത്തോടെ ആയിരുന്നു. ഇതിനായി വൃദ്ധ മന്ദിരങ്ങൾ സന്ദർശിക്കുകയും സ്‌കൂളിൽ വയോജന സംഗമം നടത്തുകയും ചെയ്തിരുന്നു.

വയോജനം ഗാനോപഹാരം ഒറ്റപ്പാലം ബി പിഒ പി.എം.ശങ്കരനാരായണൻ പൂർവ വിദ്യാർത്ഥിയും വയോജനപ്രതിനിധിയുമായ മാധവൻ മഠത്തിൽ കുന്നത്തിനു നൽകി പ്രകാശനം ചെയ്തു. കവയത്രി സിജിഷാഹുൽ ചിറ്റാർ എഴുതിയ വരികൾക്ക് റജീബ് അരീക്കോട് സംഗീതം നൽകിയിരിക്കുന്നു.

publive-image

ഛായാഗ്രാഹകന്‍ രഞ്ജു പരിയാരത്ത്.'പെയ്തൊഴിയാതെ' സോഷ്യൽ മീഡിയ ഗ്രൂപ്പാണ് പ്രേക്ഷകരിൽ എത്തിക്കുന്നത്.തൃക്കടീരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശിവശങ്കരൻ അധ്യക്ഷനായി.

എൻ ഇ എക്സ് കോഡിനേഷൻ കമ്മിറ്റി സെക്രട്ടറി ശിവശങ്കരൻ കെ, പ്രധാനധ്യാപിക ഷീബ, അധ്യാപികമാരായ ഷോളി, സാനിയ,പത്മകുമാരി, ഗാനത്തിന് ദൃശ്യാവിഷ്‌കാരം നൽകിയ സമദ് കല്ലടിക്കോട് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment