Advertisment

കോവിഡ് 19 നിയന്ത്രിക്കണമെന്ന ആഗ്രഹം ആത്മാർത്ഥമാണെങ്കിൽ സര്‍ക്കാര്‍ എന്തുകൊണ്ട് ബാറുകൾ പൂട്ടുന്നില്ല: മുൻ മന്ത്രി വി. സി. കബീർ

New Update

പാലക്കാട്: എല്ലാവരും ഒറ്റക്കെട്ടായി തന്നെയാണ് കൊറോണയെ അതിജീവിക്കുന്നത്. തീർച്ചയായും അതാണ് വേണ്ടത്. എന്നാൽ കോവിഡ്19 നിയന്ത്രണ വിധേയമാക്കണമെന്ന് സർക്കാരിന് ആത്മാർത്ഥമായി ആഗ്രഹമുണ്ടെങ്കിൽ ബാറുകൾ താമസംവിനാ പൂട്ടിയിടുകയാണ് വേണ്ടതെന്ന് മുൻ മന്ത്രി വി.സി. കബീർ മാസ്റ്റർ പത്രകുറിപ്പിൽ പറഞ്ഞു.

Advertisment

publive-image

പൊതുപരിപാടികളും ഉത്സവങ്ങളുമടക്കം എല്ലാം നിയന്ത്രിച്ചിരിക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്. സിനിമാ തീയറ്ററുകളും അടച്ചിട്ടിരിക്കുന്നു. വിദ്യാലയങ്ങളും പരീക്ഷകളും മുടങ്ങി.

ആരാധനാലയങ്ങളിൽ പോലും നിയന്ത്രണം വന്നിരിക്കുന്നു. എന്നാൽ ഇത് ബാറുകൾക്ക് ബാധകമാക്കാത്തത് വിരോധാഭാസമാണ്. ഇങ്ങനെയെങ്കിൽ എല്ലാ പരിപാടികളും ബീവറേജിനു മുമ്പിൽ നടത്തിയാൽ പോരേ? കൂടുതൽ ആളുകൾ ഒത്തു ചേരുന്ന ഇടങ്ങളാണ് മദ്യശാലകൾ.

എല്ലായിടത്തും കർശനമായി നിർദ്ദേശങ്ങൾ നടപ്പിലാക്കുന്ന സർക്കാർ ബാറുകളുടെ കാര്യത്തിൽ എന്തുകൊണ്ട് അത്തരം നടപടികളിലേക്ക് പോകുന്നില്ലെന്ന് വ്യക്തമാക്കണമെന്ന് ഗാന്ധി ദർശൻ സമിതി സംസ്ഥാന പ്രസിഡന്റ് കബീർമാസ്റ്റർ പറഞ്ഞു.

Advertisment