Advertisment

ദർശനം-അനവധി ചിന്തകളുടെ സർഗാത്മകമായ ആവിഷ്ക്കാരം. വിക്ടോറിയ കോളേജിൽ സെമിനാർ സംഘടിപ്പിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  ഗവ.വിക്ടോറിയ കോളേജ് സംസ്കൃത വിഭാഗവും ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ശങ്കരാചാര്യ പഠന കേന്ദ്രവും, സംയുക്തമായി സംഘടിപ്പിച്ച പ്രഭാഷണ പരിപാടി ശ്രദ്ധേയമായി. ദര്ശനമെന്നത് അനേക ചിന്തകളുടെ സർഗാത്മക ആവിഷ്ക്കാരമാണ്.

Advertisment

publive-image

വിജ്ഞാനത്തിന്റെ സമസ്തമേഖലകളും സമന്വയിപ്പിക്കുന്നതാണ്‌ ശങ്കര ദര്‍ശനം. വേദങ്ങളുടെ ഉല്‍പത്തിയും വികാസവും സംബന്ധിച്ച്‌ കൂടുതല്‍ ഗവേഷണങ്ങളും പഠനങ്ങളും ഇനിയും ഉണ്ടാവണം.വ്യത്യസ്തതകൾക്കിടയിലും ഒന്നിപ്പിക്കുന്ന ഒരു തത്വമാണ് ശങ്കരദർശനം. തന്നെ പോലെ തന്നെ മറ്റുള്ളവരെയും കാണാൻ കഴിയുന്നതാണ് ഉപനിഷത് സാരം.

publive-image

ശങ്കരദർശനം ആഗോള തത്വത്തിന്റെ തുടർച്ച, എന്ന വിഷയത്തിൽ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വേദാന്ത വിഭാഗം മേധാവി ഡോ.കെ.മുത്തുലക്ഷ്മി പ്രഭാഷണം നടത്തി. വിക്ടോറിയ കോളേജ് പ്രിൻസിപ്പൽ ചുമതലയുള്ള ഡോ.ശ്രീനിവാസൻ അധ്യക്ഷനായി.

സംസ്കൃത വിഭാഗം സാരഥി ഡോ.സുമ പറപ്പട്ടോളി, ഡോ.ശ്രീരഞ്ജിത്ത്‌ കുമാർ, രാജേഷ് സി.വി തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment