Advertisment

ശിശുദിനത്തിൽ കുട്ടികളുടെ സ്നേഹോപഹാരം: കരിമ്പ ഗവ.യു.പി.സ്‌കൂൾ വീഡിയോ ആൽബം 'ഉൾക്കണ്ണുവിടരുവാൻ'

New Update

കല്ലടിക്കോട്:  കവി എടപ്പാൾ സുബ്രമണ്യൻ രചിച്ച എസ് സി ഇ ആർ ടി പ്രിപ്രൈമറി പ്രവർത്തന പുസ്തക ത്തിലെ"ഉൾക്കണ്ണു വിടരുവാൻ " പ്രാർത്ഥന ഗീതംവീഡിയോ ആൽബം, എം.എൽ.എ കെ.വി.വിജയദാസ് പി.ടി.എ പ്രസിഡന്റ് എ.എസ്.ജാഫർ അലിക്കു നൽകി പ്രകാശനം ചെയ്തു.

Advertisment

publive-image

പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ അധ്യക്ഷയായി. മാധ്യമ പ്രവർത്തകൻ സമദ് കല്ലടിക്കോടിന്റെ സഹായത്തോടെ കുട്ടികൾ പുറത്തിറക്കിയ ആൽബം 'പെയ്തൊഴിയാതെ'ഫേസ്ബുക്ക് ടീമാണ് പ്രേക്ഷകരിലെത്തിക്കുന്നത്.

publive-image

റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ആയിരത്തോളം പേർ ഷെയർ ചെയ്ത ആൽബം സമൂഹ മാധ്യമങ്ങളിലും തരംഗമായി. വാർഡ്മെമ്പർ ഹസീനറഫീഖ്,സീനിയർ അസിസ്റ്റന്റ് മുഹമ്മദലി ചാലിയാൻ, പി.വി.അബ്ദുറഹ്മാൻമാസ്റ്റർ,എം പി ടി എ പ്രസിഡന്റ് ഉമൈബാൻ,വി.പി.മുഹമ്മദ് സലീം,മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

https://m.facebook.com/story.php?story_fbid=763543267331822&id=484335625252589

സ്‌കൂൾ പ്രധാനധ്യാപിക എം.എ. എൽസമ്മ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.സംഗീത നന്ദിയും പറഞ്ഞു. സ്‌കൂളിന്റെ ഇന്നത്തെ പുരോഗതി ചിത്രീകരിച്ച 'ആദ്യ വിദ്യാലയം'ഡോക്യൂമെന്ററിയും വേദിയിൽ പ്രദർശിപ്പിച്ചു.

Advertisment