Advertisment

ജനകീയ വില്ലേജ് ഓഫീസര്‍ക്ക് സ്ഥലംമാറ്റം. പൗരസമിതിയുടെ സ്നേഹോഷ്മള യാത്രയയപ്പ്

author-image
സമദ് കല്ലടിക്കോട്
Updated On
New Update

അലനല്ലൂര്‍:  സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള പുരസ്‌കാരം ലഭിച്ച അലനല്ലൂര്‍ രണ്ട് വില്ലേജിലെ (ഉണ്ണ്യാല്‍ വില്ലേജ്) വില്ലേജ് ഓഫീസര്‍ അബ്ദുറഹിമാന്‍ പോത്തുകാടന് കര്‍ക്കിടാംകുന്ന് പൗര സമിതിയുടെ കീഴില്‍ ഉജ്ജ്വല യാത്രയയപ്പ് നല്‍കി.

Advertisment

6 പതിറ്റാണ്ട് കാലമായി വഴിയില്ലാതിരുന്ന ഉണ്ണ്യാല്‍ വില്ലേജ് ഓഫീസിലേക്ക് വില്ലേജ് ഓഫീസര്‍ അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ രൂപീകരിച്ച വില്ലേജ് തല ജനകീയ സമിതി സ്ഥലമെടുത്ത് വഴിയും ഗേറ്റും ഒരുക്കിയിരുന്നു.

publive-image

വില്ലേജ് പരിധിയിലെ ഭൂമി സംബന്ധമായതും അതിര്‍ത്തി തര്‍ക്കമടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വില്ലേജ് പരിധിയിലെ 6 ഗ്രാമ പഞ്ചായത്ത് അംഗങ്ങളടക്കമുള്ള വില്ലേജ് തല ജനകീയ സമിതിശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. യാത്രയയപ്പ് സമ്മേളനം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ. പി. ഷരീഫ് ഉല്‍ഘാടനം ചെയ്തു.

അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. രജി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാധാകൃഷ്ണന്‍, എന്‍.ഉമ്മര്‍ ഖതാബ്, എം. മെഹര്‍ബാന്‍, പി. മുസ്തഫ, പി. മോഹനന്‍, പൗര സമിതി ഭാരവാഹികളായ ഇ. മണികണ്‍ഠന്‍, ടി. വി. ഉണ്ണികൃഷ്ണന്‍, വില്ലേജ് ഓഫീസര്‍ അബ്ദുറഹിമാന്‍ പോത്തുകാടന്‍ എന്നിവര്‍പ്രസംഗിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ. പി. ഷരീഫ് അബ്ദുറഹിമാന്‍ പോത്തുകാടന് കര്‍ക്കിടാംകുന്ന് പൗര സമിതിയുടെ മെമന്റോ സമ്മാനിച്ചു. മികച്ച സേവനത്തിന് പാലക്കാട് ജില്ലാ കലക്ടറില്‍ നിന്നും 2004 ല്‍ ഗുഡ് സര്‍വീസ് എന്‍ട്രിയും അബ്ദുറഹിമാന്‍ പോത്തുകാടന് ലഭിച്ചിട്ടുണ്ട്.

അലനല്ലൂര്‍ രണ്ട് വില്ലേജിലെ ആറ് വര്‍ഷത്തെ സേവനത്തിനു ശേഷം പാലോട് (തച്ചനാട്ടുകര ഒന്ന്) വില്ലേജിലേക്കാണ് അബ്ദുറഹിമാന്‍ പോത്തുകാടന് സ്ഥലം മാറ്റം ലഭിച്ചത്.

Advertisment