Advertisment

പൗരസമ്പർക്കം ജനലക്ഷങ്ങളിലേക്ക്.. സന്ദേശ രേഖ വിതരണോദ്ഘാടനം വി. കെ. ശ്രീകണ്ഠൻ എം പി നിർവഹിച്ചു

New Update

മണ്ണാർക്കാട് :  'ചേർന്ന് നിൽക്കുക ചെറുത്ത് തോൽപിക്കുക. വിസ്ഡം യൂത്ത് സംഘടിപ്പിക്കുന്ന പൗരസമ്പർക്കം ജനലക്ഷങ്ങളിലേക്ക് ജനപക്ഷ ബോധവൽക്കരണപരിപാടിയുടെ പാലക്കാട് ജില്ലാതല സന്ദേശ രേഖാ വിതരണോൽഘാടനം വി. കെ. ശ്രീകണ്ഠൻ എം പി നിർവ്വഹിച്ചു.

Advertisment

publive-image

എം എൽ എ ഷാഫിപറമ്പിൽ, മുൻ എം എൽ എയും മഹാരാഷ്ട്ര ഗവർണറുമായിരുന്ന ശങ്കരനാരായണൻ സി പി ഐ ജില്ലാ സെക്രട്ടറി കെ സുരേഷ് രാജ് തുടങ്ങിയവർക്കും സന്ദേശ രേഖ കൈമാറി.

വിസ്ഡം ഭാരവാഹികളായ കെ പി അഷ്കർ അരിയൂർ , നൗഫൽ കെ എ , നാസർ പോപ്പുലർ, റസീൽ പിയു, സനാബുള്ള പട്ടാണിതെരുവ്, അബ്ദുൾസലാം മാമ്പറ, മുത്തലിബ് പട്ടാണി തെരുവ്, ഷാജഹാൻ പുതുപള്ളിതെരുവ് തുടങ്ങിയവർ പങ്കെടുത്തു.

പൗരത്വ ഭേദഗതി നിയമം വർഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചുള്ളതും ജനദ്രോഹപരവുമാണെന്നും സാമൂഹിക ഐക്യം തകർക്കാനുള്ള കുൽസിത ശ്രമമാണിതിന്റ പിന്നിലെന്നും ജനങ്ങളെ ബോധവൽകരിക്കുന്ന സന്ദേശ രേഖ, ജനവിഹാരകേന്ദ്രങ്ങളിൽ വിതരണം ചെയ്യും.

ചിലരെങ്കിലും മറ്റു ചിലരോട് അസഹിഷ്ണത കാണിക്കുന്ന ദുരവസ്ഥ രാജ്യത്തിന്റെ പൈതൃകത്തെ അപായപ്പെടുത്തും. അസഹിഷ്ണുതയാൽ വിലപ്പെട്ട ഒട്ടനേകം ജീവനുകള്‍ പൊലിഞ്ഞുപോയി.

ജാതിമതത്തിനപ്പുറം സ്വന്തം രാജ്യത്തിനു വേണ്ടി എല്ലാവിധ വൈദേശികാധിനിവേശത്തോടും പോരാടിയവര്‍ക്കിടയില്‍ ഏതോ തരത്തിലുള്ള ഭീതിയും സംശയവും പരസ്പരം ഉടലെടുക്കുന്നത് നമ്മുടെ സാഹോദര്യത്തിനു ചേർന്നതല്ല.

വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പൗരസമ്പർക്കം ജനലക്ഷങ്ങലിലേക്ക് എന്ന പ്രചാരണ പരിപാടി കലുഷമാകുന്ന ഇന്നത്തെ സാഹചര്യത്തിൽ ആശ്വാസ പ്രവർത്തനമായിരിക്കുമെന്ന് നേതാക്കൾ പറഞ്ഞു.

Advertisment