Advertisment

മലമ്പുഴ - എസ്.പി ലൈൻ: ഭൂരഹിതർക്ക് ഭൂമിയും വീടും നൽകണം - വെൽഫെയർ പാർട്ടി

New Update

പാലക്കാട്:  കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെ കാലമായി പഞ്ചായത്ത് നൽകിയ ഭൂമിയിലേക്ക് വഴിയില്ലാത്തതിനാൽ വീടുവെക്കാൻ കഴിയാതെ വിഷമിക്കുന്ന മലമ്പുഴ എസ്.പി ലെയ്നിൽ താമസിക്കുന്ന 13 കുടുംബങ്ങൾക്ക് എത്രയും വേഗം വാസയോഗ്യമായ ഭൂമിയും പാർപ്പിടവും നൽകണമെന്ന് വെൽഫെയർ പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു.

Advertisment

publive-image

എസ്.പി ലെയ്നിൽ രണ്ടര പതിറ്റാണ്ടിലേറെ കാലമായി താമസിക്കുന്ന പട്ടയമില്ലാത്ത മുഴുവൻ കുടുംബങ്ങൾക്കും പട്ടയം നൽകാനും സർക്കാർ തയ്യാറാവണമെന്നും

കാലവിളംബം കൂടാതെ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ, ജില്ലാ വൈസ് പ്രസിഡണ്ട് പി. ലുഖ്മാൻ, ജില്ലാ ജനറൽ സെക്രട്ടറി അജിത്ത് കൊല്ലങ്കോട് എന്നിവർ സ്ഥലം സന്ദർശിച്ച് പ്രദേശവാസികളുമായി കാര്യങ്ങളന്വേഷിച്ചു.

Advertisment