Advertisment

കെ.എ.എസിലെ സംവരണ പോരാട്ട വിജയം: വെൽഫെയർ പാർട്ടി ആഹ്ലാദ പ്രകടനം നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  കെ.എഎസിലെ മൂന്ന് സ്ട്രീമുകളിലും സംവരണം നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച്

വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ പാലക്കാട് ടൗണിൽ പ്രകടനം നടത്തി.

Advertisment

publive-image

സംവരണത്തെ നിഷേധിച്ച ഇടതുപക്ഷത്തോട് പൊരുതി നേടിയ വിജയമാണിതെന്നും നവോത്ഥാനത്തിന്റെ പിതൃത്വം ഏറ്റെടുക്കാനുള്ള സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും നീക്കത്തെ നവോത്ഥാനത്തിന്റെ അടിസ്ഥാന ആശയമായ സാമൂഹ്യനീതിയും സംവരണവും കൊണ്ട് തന്നെ പ്രതിരോധിക്കാൻ കഴിഞ്ഞിരിക്കുകയാണെന്നും പ്രകടനത്തിനു ശേഷം നടന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാനും ജില്ലാ പ്രസിഡണ്ട് കെ.സി. നാസറും പറഞ്ഞു.

publive-image

പ്രകടനത്തിന് ജില്ലാ ജനറൽ സെക്രട്ടറി അജിത് കൊല്ലങ്കോട്, ജില്ലാ കമ്മിറ്റിയംഗം സി.രാധാകൃഷ്ണൻ, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡണ്ട് പി.എ.റഷാദ്, വൈസ് പ്രസിഡണ്ട് പി.ഡി.രാജേഷ്, കമ്മിറ്റിയംഗം രഞ്ജിത്കൃഷ്ണ, കെ.സലാം, ശിഹാബ് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment