Advertisment

ടിപ്പു സുൽത്താൻ റോഡ് ഉടൻ നന്നാക്കണം: വെൽഫെയർ പാർട്ടി

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പുലാപ്പറ്റ:  അധികൃതരുടെ അവഗണന മൂലം വർഷങ്ങളായി തകർന്നു കിടന്ന് ഗതാഗതം ദുസഹമായ മണ്ണാർക്കാട് - കൊട്ടശേരി ടിപ്പു സുൽത്താൻ റോഡ് ഉടൻ നന്നാക്കണമെന്ന് വെൽഫയർ പാർട്ടി യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. വിദ്യാർത്ഥികളടക്കം നൂറുകണക്കിന് യാത്രക്കാർ ദിവസേന ആശ്രയിക്കുന്ന പാതയാണിത്.

Advertisment

കോടിക്കണക്കിന് രൂപ വിവിധ ഘട്ടങ്ങളിലായി പാസായിട്ടും ശരിയായ രീതിയിലുള്ള പണി നടന്നിട്ടില്ല. ഇപ്പോൾ പണി ആരംഭിക്കുമെന്ന് അധികാരികൾ പ്രഖ്യാപിച്ച് ഒരു മാസം പിന്നിട്ടിട്ടും ഒരനക്കവുമില്ല.

ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായുള്ള അറ്റകുറ്റപ്പണികളല്ല മറിച്ച് പൂർണമായ രീതിയിൽ നന്നാക്കലാണ് റോഡിന്റെ ശാപമോക്ഷത്തിന് വേണ്ടത്. അതിന് അധികൃതർ തയ്യാറായില്ലെങ്കിൽ വെൽഫെയർ പാർട്ടി ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകും.

ടിപ്പു സുൽത്താൻ റോഡിന്റെ വികസനത്തിനായി വിവിധ ഘട്ടങ്ങളിലായി അനുവദിക്കപ്പെട്ട തുകകൾ എങ്ങനെ ചെലവഴിച്ചുവെന്നത് സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് വി.ഖാലിദ് അധ്യക്ഷത വഹിച്ചു.അബ്ദുൽ മജീദ്, കെ.ഹസനാർ, കെ.പി ഇസ്മയിൽ, സി.എം ഹനീഫ എന്നിവർ സംസാരിച്ചു.

Advertisment